മാധ്യമപ്രവര്‍ത്തകന്‍ ബി സി ബാബു നിര്യാതനായി
Dec 28, 2016, 20:21 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.12.2016) പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ബി സി ബാബു(57) നിര്യാതനായി. ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം. രക്ത സമ്മര്‍ദത്തെ തുടര്‍ന്ന് ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിയാണ്.
കാഞ്ഞങ്ങാട്ടുനിന്നും പ്രസിദ്ധീകരിക്കുന്ന മലബാര്‍വാര്‍ത്ത സായാഹ്ന പത്രത്തിന്റെ ന്യൂസ് എഡിറ്റര്‍ ആയിരുന്നു. കേരളകൗമുദി, ലേറ്റസ്റ്റ്, ജന്മദേശം തുടങ്ങിയ പത്രങ്ങളുടെ ലേഖകനായും പ്രവര്‍ത്തിച്ചിരുന്നു. ബി സി ബാബുവിന്റെ പത്രാധിപത്യത്തില്‍ വാരഫലം എന്ന പത്രവും കാഞ്ഞങ്ങാട്ടുനിന്നും പ്രസിദ്ധീകരിച്ചിരുന്നു.
അവിഭക്ത ഹൊസ്ദുര്‍ഗ് താലൂക്ക് കെ എസ് യു പ്രസിഡന്റായിരുന്ന ബാബു പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ച് പത്രപ്രവര്‍ത്തന രംഗത്ത് സജീവമാകുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയാണ് രോഗം മൂര്‍ച്ചിച്ചത്.
മൃതദേഹം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ രാത്രി വൈകി എത്തിക്കും. വ്യാഴാഴ്ച രാവിലെ 9.30 മണിയോടെ കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. അതിന് ശേഷം 10.30 മണിയോടെ വെള്ളിക്കോത്തെ തറവാട് വീട്ടിലെത്തിച്ച് സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും. സുലേഖയാണ് ഭാര്യ. മക്കള്‍: സിബി, ജോജി, അനന്യ.
Keywords: Kerala, kasaragod, Death, Obituary, Kanhangad, journalists, Media worker, BC Babu, Malabar Vartha, Reporter, Journalist BC Babu passed away