ഗള്‍ഫില്‍ നിന്നും അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തി ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു
Jul 13, 2018, 23:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.07.2018) ഗള്‍ഫില്‍ നിന്നും അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തി ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. അജാനൂര്‍ കൊത്തിക്കാലിലെ ഹസ്സന്റെ മകന്‍ ഷെമീം (26) ആണ് മരിച്ചത്.
ഗള്‍ഫില്‍ പിതാവിന്റെ കടയില്‍ ജോലി ചെയ്തുവരുന്നതിനിടയില്‍ ഒരു വര്‍ഷം മുമ്പാണ് ഷെമീം അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തിയത്. വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന ഷെമീം വെള്ളിയാഴ്ച രാത്രി 7.30 മണിയോടെ എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
അവിവാഹിതനാണ്. ഫാത്വിമയാണ് മാതാവ്. ഏക സഹോദരന്‍ ശിഹാബ് ഗള്‍ഫിലായിരുന്നു. അനുജന്റെ അസുഖം മൂര്‍ഛിച്ച വിവരമറിഞ്ഞ് നാട്ടിലെത്തിയിരുന്നു. രാത്രി 11 മണിയോടെ എറണാകുളത്ത് നിന്നും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്ന് ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കൊത്തിക്കാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Obituary, Treatment, Obit News, Janur Kothikkal SHameem passes away
< !- START disable copy paste -->
Keywords: Kasaragod, Obituary, Treatment, Obit News, Janur Kothikkal SHameem passes away
< !- START disable copy paste -->