അമ്മ പഠനം നിര്‍ത്താന്‍ ആവശ്യപ്പെട്ട മനോവിഷമത്തില്‍ 19കാരി തൂങ്ങിമരിച്ചു
Aug 18, 2012, 16:09 IST
കാസര്‍കോട്: അമ്മ പഠനം നിര്‍ത്താന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ 19 കാരി തൂങ്ങിമരിച്ചു. കാറഡുക്ക മള്ളങ്കൈയിലെ പരേതനായ കുഞ്ഞിരാമന്-ദേവകി ദമ്പതികളുടെ മകള്‍ എം. രമ്യ (19) ആണ് തൂങ്ങിമരിച്ചത്.
വെള്ളിയാഴ്ച രാവിലെ വീട്ടുകാര്‍ ആധാര്‍ രജിസ്ട്രേഷനുള്ള ഫോട്ടോയെടുപ്പിന് പോയസമയത്താണ് രമ്യ വീടിന് സമീപത്തെ പറങ്കിമാവിന്തോട്ടത്തില് സാരിയില്‍ തൂങ്ങിമരിച്ചത്. പ്ലസ്ടു പഠനം കഴിഞ്ഞശേഷം രമ്യ കാസര്‍കോട് ഐ.ടി.ഐയില്‍ ചേര്‍ന്നിരുന്നു.
രമ്യയുടെ സഹോദരങ്ങളായ ദാമോദരന്‍ കാഞ്ഞങ്ങാട്ട് മറൈന്‍ എഞ്ചിനീയറിംഗ് കോഴ്സിന് പഠിക്കുകയാണ്. സഹോദരി രേഷ്മ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. പിതാവ് നേരത്തെ മരിച്ചതിനാല്‍ മാതാവ് ദേവകി കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്. മൂന്ന് പേരുടെയും പഠനചെലവ് വഹിക്കാന്‍ കഴിയാത്തതിനാല്‍ മൂത്തവളായ രമ്യയോട് പഠനം നിര്‍ത്താന്‍ മാതാവ് ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്ന് വീട്ടുകാര്‍ പറഞ്ഞു.
ആദൂര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ശനിയാഴ്ച ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Keywords: Kasargod, Karadukka, Police, Suicide, Hospital, M.Ramya, Obituary