പള്ളിക്കരയില്‍ ബൈക്കിടിച്ച് കരാര്‍തൊഴിലാളി മരിച്ചു
Jul 28, 2016, 10:15 IST
ബേക്കല്‍: (www.kasargodvartha.com 28/07/2016) പള്ളിക്കരയില്‍ ബൈക്കിടിച്ച് യു പി സ്വദേശിയായ കരാര്‍തൊഴിലാളി മരണപ്പെട്ടു. ബുധനാഴ്ച വൈകിട്ട് പള്ളിക്കര റിഫൈനറിയുടെ ഐ ആര്‍ ഇ പി ഗേറ്റിനുമുന്നിലാണ് അപകടമുണ്ടായത്. യു പി സ്വദേശി ബച്ചന്‍സിങ്ങാണ് അപകടത്തില്‍ മരിച്ചത്. ബച്ചന്‍ സിങ്ങ് റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയില്‍ വരികയായിരുന്ന ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ ബച്ചനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബച്ചന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Keywords: Bekal, Kasaragod, Kerala, Accident, Obituary, Death, Interstate worker dies in accident