Obituary | ഉറ്റവരെയെല്ലാം കണ്ണീരിലാഴ്ത്തി 6 മാസം പ്രായമുള്ള മുഹമ്മദ് ശാസ് യാത്രയായി
● വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.
● കഴിഞ്ഞ മെയ് മാസത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി.
● ബുധനാഴ്ച വൈകീട്ട് മരണം സംഭവിച്ചു.
തളങ്കര: (KasargodVartha) ഉറ്റവരെയെല്ലാം കണ്ണീരിലാഴ്ത്തി ആറ് മാസം പ്രായമുള്ള മുഹമ്മദ് ശാസ് വിടവാങ്ങി. ബാങ്കോട്ടെ മുഹമ്മദ് ശാഹിദ് - തമീമ ദമ്പതികളുടെ മകനാണ്. ജനനം മുതൽ രോഗവുമായി പോരാടിയ കുഞ്ഞു ശാസിന്റെ ജീവൻ രക്ഷിക്കാനായി മാതാപിതാക്കൾ അശ്രാന്തമായി പരിശ്രമിച്ചിരുന്നു.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന്, പ്രസവിച്ച് നാലാം ദിവസം കാസർകോട്ടെ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെയും കോഴിക്കോട്ടെയും ആശുപത്രികളിലും ചികിത്സ തേടിയിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.
ബുധനാഴ്ച വൈകീട്ട് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏക മകനെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് ദമ്പതികൾ. മൃതദേഹം തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
#infantdeath #heartdisease #kerala #medicaltragedy #RIP #condolences