city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | പോത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചത് രക്തസ്രാവം മൂലം; 174 വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com) പോത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചത് രക്തസ്രാവം മൂലമെന്ന് ആശുപത്രി അധികൃതര്‍. സംഭവത്തില്‍ ഐപിസി 174 വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തതായി കാസര്‍കോട് ടൗണ്‍ പൊലീസ് അറിയിച്ചു.
      
Obituary | പോത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചത് രക്തസ്രാവം മൂലം; 174 വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തു

വ്യാഴാഴ്ച വെകീട്ടാണ് മൊഗ്രാലിലും മൊഗ്രാല്‍ പുത്തൂരിലും പോത്തിന്റെ പരാക്രമം ഉണ്ടായത്. ആക്രമണത്തില്‍ കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി സ്വാദിഖ് (22) ആണ് മരിച്ചത്. പിതാവിനൊപ്പം കന്നുകാലികളെയും കൊണ്ട് ലോഡുമായി വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെ എത്തിയതായിരുന്നു സ്വാദിഖ്.

മൊഗ്രാല്‍ പുത്തൂരിലെ അറവുശാലയിലേക്ക് കൊണ്ടുവന്ന പോത്ത്, വാഹനത്തില്‍നിന്ന് ഇറക്കുന്നതിനിടയില്‍ കയര്‍ പൊട്ടിച്ച് ഓടുകയായിരുന്നു. പോത്തിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്വാദിഖിന് വയറിന് കുത്തേറ്റത്. അടിവയറ്റില്‍ കുത്തേറ്റ യുവാവിനെ മംഗ്‌ളൂറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അമിതമായ രക്തസ്രാവം ഉണ്ടായതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. പിതാവിന്റെ കണ്‍മുന്നിലാണ് യുവാവിന് ദാരുണാന്ത്യം ഉണ്ടായത്.
             
Obituary | പോത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചത് രക്തസ്രാവം മൂലം; 174 വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തു

കൂടാതെ പോത്തിന്റെ പരാക്രമത്തില്‍ ഒരു ആണ്‍കുട്ടിക്കും മറ്റൊരാള്‍ക്കും കാര്യമായി പരുക്കേറ്റു. ഇതില്‍ ആണ്‍കുട്ടിയുടെ പല്ല് കൊഴിഞ്ഞിരുന്നു. പ്രദേശത്തെ രണ്ട് കടകള്‍ക്കും പോത്തിന്റെ ആക്രമണത്തില്‍ നാശനഷ്ടം ഉണ്ടായി. ഒരു ബേകറി കടയുടെ മുന്നിലെ കൗണ്ടര്‍ കൊമ്പുകൊണ്ട് കുത്തി തകര്‍ത്തു. വാഹനങ്ങളും തകര്‍ത്തു. 25 ഓളം പേര്‍ക്ക് നിസാര പരുക്കേറ്റതായാണ് വിവരം.

പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. വീട്ടുമുറ്റത്തും കയറി പോത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഒടുവില്‍ ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും കയറുകള്‍ എറിഞ്ഞ് കുടുക്കിയാണ് പോത്തിനെ കീഴ്പ്പെടുത്തിയത്.

അറവുശാല ഉടമയുടെ പരാതിയിലാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം വൈകീട്ടോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Obituary, Mogral Puthur, Animal, Attack, Case, Postmortem Report, Accidental-Death, Accident, Incident of young man died after buffalo attack; Police booked unnatural death under section 174. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia