കോളജ് വിദ്യാര്‍ത്ഥി അസുഖ ബാധിതനായി മരിച്ചു
Jun 24, 2013, 14:39 IST
കാസര്‍കോട്: കോളജ് വിദ്യാര്‍ത്ഥി അസുഖ ബാധിതനായി മരിച്ചു. ചെട്ടുംകുഴി കെ.എസ്. അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപത്തെ പള്ളക്കാന്‍ ഹൗസില്‍ എ.എ. അബ്ദുല്ലകുഞ്ഞിയുടെ മകന്‍ അഷ്ഹദ് റഹ്മാന്‍ ഫിറോസ് (19) ആണ് തിങ്കളാഴ്ച പുലര്‍ചെ വീട്ടില്‍വെച്ച് മരിച്ചത്.
ഇന്ദിരാനഗര്‍ കൊര്‍ദോവ കോളജിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് അസുഖബാധിതനായി പഠനംതുടരാന്‍ സാധിക്കാതെ വരികയായിരുന്നു. മംഗലാപുരം ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി സുഖം പ്രാപിച്ചിരുന്നുവെങ്കിലും വീണ്ടും അസുഖം പിടിപെടുകയായിരുന്നു. പഠനകാര്യങ്ങളില്‍ മുന്നിലായിരുന്ന അഷ്ഹദിന്റെ മരണം സഹപാഠികളെയും അധ്യാപകരേയും നാട്ടുകാരേയും ഒരേപോലെ കണ്ണീരിലാഴ്ത്തി.
ഫരീദയാണ് മാതാവ്. സഹോദരങ്ങള്‍: ഹവാദ്, അര്‍ഫാദ്. മയ്യത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kasaragod, Kerala, chettumkuzhi, Obituary, Indiranagar, College, Ashad Rahman Firos, Cordova college, Operation, Manglore, Student