city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്ര­ശസ്­ത മാ­പ്പി­ള­പ്പാ­ട്ട് ഗാ­യ­കന്‍ ഇ­ബ്രാഹിം ബീ­രി­ച്ചേ­രി അ­ന്ത­രി­ച്ചു

പ്ര­ശസ്­ത മാ­പ്പി­ള­പ്പാ­ട്ട് ഗാ­യ­കന്‍ ഇ­ബ്രാഹിം ബീ­രി­ച്ചേ­രി അ­ന്ത­രി­ച്ചു
നീ­ലേ­ശ്വ­രം: ഉ­ത്ത­ര­മ­ല­ബാ­റി­ലെ അ­റി­യ­പ്പെ­ടു­ന്ന മാ­പ്പി­ള­പ്പാ­ട്ട് ഗാ­യ­കനും ഗാന ര­ച­യി­താ­വുമായ ഇ­ബ്രാഹിം ബീ­രി­ച്ചേ­രി (49) അ­ന്ത­രി­ച്ചു.

അ­സു­ഖം ബാ­ധി­ച്ച് മം­ഗ­ലാ­പു­രം ആ­ശു­പ­ത്രി­യില്‍ ചി­കി­ത്സ­യി­ലാ­യി­രുന്നു. തി­ങ്ക­ളാഴ്­ച രാ­വി­ലെ­യാ­ണ് അന്ത്യം സം­ഭ­വി­ച്ചത്. തൃ­ക്ക­രി­പ്പൂര്‍ ബീ­രി­ച്ചേ­രി സ്വ­ദേ­ശിയാ­യ ഇ­ബ്രാ­ഹി­മി­ന്റെ ക­ലാ­മ­ണ്ഡ­ലം കാസര്‍­കോ­ട്ടാണ്. ഇ­പ്പോള്‍ നീ­ലേ­ശ്വ­രം പ­ട­ന്ന­ക്കാ­ട് അ­ന­ന്തം­പ­ള്ള­യി­ലാ­ണ് താമ­സം.

നിര­വധി ആല്‍ബ­ങ്ങള്‍ സംവി­ധാനം ചെയ്തി­ട്ടു­ണ്ട്. കാല്‍നൂ­റ്റാ­ണ്ടി­ലേറെ കാല­മായി മാപ്പിള പാട്ട് രംഗത്ത് സജീ­വ­മാണ് ബീരി­ച്ചേ­രി. സാജി­ത­യാണ് ഭാര്യ. മക്ക­ളി­ല്ല. അസീസ് തായി­നേ­രി­യുടെ കൂടെ ഒട്ടേറെ ഗാന­ങ്ങള്‍ രചി­ക്കു­കയും പാടു­കയും ചെയ്തി­ട്ടു­ണ്ട്. നിര­വധി ഓണ­പ്പാ­ട്ടു­ക­ളിലും ബീരി­ച്ചേരി പാടി­യി­ട്ടു­ണ്ട്.

പ്ര­ശസ്­ത മാ­പ്പി­ള­പ്പാ­ട്ട് ഗാ­യ­കന്‍ ഇ­ബ്രാഹിം ബീ­രി­ച്ചേ­രി അ­ന്ത­രി­ച്ചു  മൂന്ന് മാസം മുമ്പ് ഹജ്ജാജി കിളി­കള്‍ എന്ന വീഡിയോ ആല്‍ബം പുറ­ത്തിറിക്കി­യി­രു­ന്നു. ഒട്ടേറെ അവാര്‍ഡു­കളും അംഗീ­കാ­ര­ങ്ങളും ഇബ്രാഹിം ബീരി­ച്ചേ­രിക്ക് ലഭി­ച്ചി­ട്ടു­ണ്ട്. ഒ­ട്ടേ­റെ ഇ­മ്പ­മാര്‍­ന്ന മാ­പ്പി­ള­പാ­ട്ടു­ക­ളി­ലൂ­ടെ നി­രവ­ധി ആ­രാ­ധക­രെ സൃ­ഷ്ടി­ക്കാന്‍ ഇ­ബ്രാ­ഹി­മി­ന് ക­ഴി­ഞ്ഞു. ലാഹിലാഹ ഇല്ലല്ല, ലാക് ഷുക്രല്ലാഹ്, ബാഗ്ദാദ് മണ്ണില്‍ വാഴും തുടങ്ങിയ ഗാനങ്ങളൊക്കെ ഇബ്രാഹിമിന്റെ നാദസ്വരത്തില്‍ അടര്‍ന്നുവീണ മുത്തുകളായിരു­ന്നു.

ഈ ഗാനങ്ങളൊക്കെ ഏറെ പ്രശസ്തമാണ്. യേശുദാസിന്റെ തരംഗിണി പുറത്തിറക്കിയ കാസറ്റിലെ കാലം ഒരു പുലര്‍കാലം, ജയചന്ദ്രന്‍ പാടി അനശ്വരമാക്കിയ പൂവും പ്രസാദവും എന്നിവയൊക്കെ നിരവധി വേദികളില്‍ ഇബ്രാഹിം പാടി കൈയ്യടി നേ­ടി­യി­ട്ടു­ണ്ട്. മൂന്ന് മാസം മുമ്പ് ഹജ്ജാജി കിളി­കള്‍ എന്ന വീഡിയോ ആല്‍ബം പുറ­ത്തിറിക്കി­യി­രു­ന്നു. ശ­വ്വാല്‍ നി­ലാ­വ് എ­ന്ന ആല്‍­ബ­ത്തിലും പാ­ടി അ­ഭി­ന­യി­ച്ചി­ട്ടു­ണ്ട്. ഒട്ടേറെ അവാര്‍ഡു­കളും അംഗീ­കാ­ര­ങ്ങളും ഇബ്രാഹിം ബീരി­ച്ചേ­രിക്ക് ലഭി­ച്ചി­ട്ടു­ണ്ട്. മാ­പ്പി­ള­പ്പാ­ട്ട് ക­ലാ­കാ­ര­ന്മാ­രു­ടെ സം­ഘ­ട­നയാ­യ 'ഉ­മ്മാ­സി'­ന്റെ ഭാ­ര­വാ­ഹി­യാ­ണ് ഇ­ബ്രാഹിം ബീ­രി­ച്ചേരി.

Keywords:  Kasaragod, Nileshwaram, Singer, Obituary, Kerala, Mappilapatt, Ibrahim Beericheri

ഇ­ബ്രാഹിം ബീ­രി­ച്ചേ­രി­യു­ടെ ഏ­താ­നും പാ­ട്ടുകള്‍

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia