ഭര്‍തൃമതി ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ മരിച്ചനിലയില്‍
Mar 7, 2014, 15:19 IST
കുമ്പള: ഭര്‍തൃമതിയെ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പെര്‍വാഡ് കുണ്ടങ്ങാറഡുക്ക കെ കെ റോഡിലെ പരേതനായ മൊയ്തീന്‍ കുഞ്ഞി- ആസ്യാമ ദമ്പതികളുടെ മകളും മുഗു റോഡിലെ ഷാഹുല്‍ ഹമീദിന്റെ ഭാര്യയുമായ നഫീസ(29) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
ബോംബെയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ഷാഹുല്‍ ഹമീദ് നാലു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ക്വാര്‍ട്ടേഴ്‌സിനു സമീപം പുതുതായി കെട്ടുന്ന വീടിന്റെ പണി പൂര്‍ത്തിയാക്കുന്നതിനാണ് ഷാഹുല്‍ ഹമീദ് നാട്ടിലെത്തിയത്. രാവിലെ എഴുന്നേറ്റ നഫീസ അസുഖമാണെന്ന് പറഞ്ഞതിനാല്‍ ഭര്‍ത്താവ് ചായയും പലഹാരങ്ങളും ഹോട്ടലില്‍ നിന്നും വാങ്ങുകയായിരുന്നു.
തുടര്‍ന്ന് വീട്ടുപണി നടക്കുന്ന സ്ഥലത്തേക്കു പോയ ഷാഹുല്‍ ഹമീദിനെ നാട്ടുകാരാണ് ഭാര്യ മരിച്ചതായുള്ള വിവരമറിയിച്ചത്. നഫീസ തൂങ്ങിനില്‍ക്കുന്നതുകണ്ട നാട്ടുകാര്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സാമ്പത്തിക ക്ലേശമനുഭവിക്കുന്ന കുടുംബമാണ് ഇവരുടേതെന്ന് നാട്ടുകാര്‍ പറഞ്ഞു.
മക്കള്‍: സഫ്രാസ്(മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി), സഫാന(യുകെജി), സയാഫ്(4). സഹോദരങ്ങള്‍: മറിയുമ്മ, ഫാത്വിമ, ആഇശ, ഷെരീഫ്, മജീദ്, ഇസ്‌മെയില്‍. മൃതദേഹം ബദ്‌രിയ ജുമാ മസ്ജിദില്‍ ഖബറടക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Hanging death, Kasaragod, Housewife, Children, Husband, Brothers, Food, Hotel, Hospital, Obituary, Kerala.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍