Unnatural Death | നെല്ലിക്കട്ടയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
● 68 കാരിയായ മീനാക്ഷിയാണ് മരിച്ചത്.
● നെല്ലിക്കട്ട കുന്നിലിലാണ് സംഭവം.
● തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
● ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● വിദ്യാനഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
കാസര്‍കോട്: (KasargodVartha) നെല്ലിക്കട്ട കുന്നിലിലെ തമ്പായി ആചാരിയുടെ ഭാര്യ മീനാക്ഷി (68) യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ വീട്ടിനകത്താണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വിദ്യാനഗര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
സഹോദരങ്ങള്‍: ദിവാകര, ചന്ദ്രന്‍, ശ്യാമള, ലക്ഷ്മി, സരോജിനി, പരേതനായ നാരായണന്‍.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
68-year-old housewife, Meenakshi, was found dead inside her house in Nellikatta Kunnil, Kasaragod. She was found hanging. Vidyanagar Police have registered a case of unnatural death.
#Kasaragod #Death #UnnaturalDeath #KeralaNews #PoliceInvestigation #Incident