തോട്ടംനനയ്ക്കുന്നതിന് മോട്ടോര്‍ ഇടാന്‍പോയ വീട്ടമ്മയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Jan 23, 2017, 11:16 IST
ബദിയടുക്ക: (www.kasargodvartha.com 23/01/2017) തോട്ടം നനയ്ക്കുന്നതിനായി കുളത്തിന് സമീപത്തെ മോട്ടോറിടാന്‍പോയ വീട്ടമ്മയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബദിയടുക്ക കരിമ്പില അരമന മന്ദിരത്തിന് സമീപത്തെ ജയരാമ ഭട്ടിന്റെ ഭാര്യ വി ലളിത(58)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 6.30 മണിയോടെ തോട്ടം നനയ്ക്കുന്നതിനായി സമീപത്തെ കുളത്തിങ്കരയിലെ പമ്പ് ഹൗസില്‍ മോട്ടോറിടാന്‍ പോയതായിരുന്നു ലളിത.
അല്‍പസമയംകഴിഞ്ഞിട്ടും ലളിത തിരിച്ചുവരികയോ പൈപ്പില്‍നിന്നും വെള്ളം വരികയോ ചെയ്യാത്തതിനെതുടര്‍ന്ന് ഭര്‍ത്താവ് അന്വേഷിച്ച് ചെന്നപ്പോള്‍ ലളിതയെ കുളത്തില്‍ മുങ്ങിത്താഴുന്നതുകണ്ട് കുളത്തില്‍ ചാടി കരയ്‌ക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണപ്പെടുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മക്കള്‍: കാസര്‍കോട് ബാറിലെ അഭിഭാഷകന്‍ അഡ്വ. നവീന്‍, മല്ലിക, മൈത്രി. മരുമക്കള്‍: രമ്യ, തിരുമലേശ്വര ഭട്ട്, വിശ്വനാഥ ഭട്ട്. സഹോദരങ്ങള്‍: പാര്‍വ്വതി, സീത, സരസ്വതി, ദേവകി, മധുമതി. മൃതദേഹം ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Badiyadukka, Kasaragod, Kerala, Obituary, Pond, Housewife, Pump, Death, Housewife found dead in pond