മംഗല്‍പാടി സ്വദേശിനിയായ നവവധു ബണ്ട്‌വാളിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍
Feb 13, 2015, 14:55 IST
ഉപ്പള: (www.kasargodvartha.com 13/02/2015) മംഗല്‍പാടി ചെറുഗോളി സ്വദേശിനിയായ നവവധുവിനെ കര്‍ണാടക ബണ്ട്‌വാളിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുഗോളിയിലെ മാന പൂജാരിയുടെ മകള്‍ സവിത(25)യാണ് മരിച്ചത്.
ജനുവരി ഒമ്പതിനാണ് സവിത വിവാഹിതയായത്. മോട്ടോര്‍ മെക്കാനിക്കും ഹുബ്ബള്ളി സ്വദേശിയുമായ ഭര്‍ത്താവ് ഗണേശിനൊപ്പം ബണ്ട്‌വാള്‍ പഞ്ചിക്കല്ലു ഹണ്ടാറിലായിരുന്നു താമസം. വെള്ളിയാഴ്ച രാവിലെ മരണ വിവരം ലഭിച്ച് യുവതിയുടെ ബന്ധുക്കള്‍ അവിടേക്കു പോയിട്ടുണ്ട്. പരേതയായ രേവതിയാണ് മാതാവ്. മൂന്നു സഹോദരിമാരുണ്ട്.

Keywords: Uppala, Housewife, Kerala, Kasaragod, Obituary, Suicide, Housewife found dead hanged.