ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍ മരിച്ചു
Feb 8, 2016, 08:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08/02/2016) ബൈക്കിടിച്ച് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ ആശുപത്രിയില്‍ മരിച്ചു. അജാനൂര്‍ കടപ്പുറത്തെ എ കെ ഉപേന്ദ്രന്റെ ഭാര്യ നിര്‍മല(40)യാണ് മംഗളൂരു ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ ഞായറാഴ്ച വൈകുന്നേരം മരണപ്പെട്ടത്.
ശനിയാഴ്ച കാഞ്ഞങ്ങാട് നഗരത്തില്‍ റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് നിര്‍മലയെ അമിതവേഗതയില്‍ വന്ന ബൈക്ക് ഇടിച്ചുവീഴ്ത്തിയത്. നിര്‍മലയെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലയ്‌ക്കേറ്റ മാരകമായ ക്ഷതമാണ് മരണത്തിന് കാരണമായത്.
മക്കള്‍: ഉപേഷ് (ദുബൈ), വിജേഷ്, നിഖില. സഹോദരങ്ങള്‍: ഗണേശന്‍, ലക്ഷ്മണന്‍, വിജയന്‍, സുരേശന്‍, ഭവാനി, മല്ലിക. നിര്‍മലയുടെ അപകടമരണവമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Kanhangad, Bike-Accident, Housewife, Accidental-Death, Obituary, Kasaragod, Kerala.