രാമായണ മാസം തുടങ്ങിയ ദിവസം ക്ഷേത്രത്തില്‍ തൊഴാന്‍ പോകുകയായിരുന്ന വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു
Jul 17, 2018, 13:12 IST
പിലിക്കോട്: (www.kasargodvartha.com 17.07.2018) രാമായണ മാസം തുടങ്ങിയ
ദിവസം ക്ഷേത്രത്തിലേക്ക് തൊഴാന്‍ പോകുകയായിരുന്ന വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു. പിലിക്കോട് വറക്കോട്ട് വയലിലെ റിട്ട. എസ്‌ഐ ടി വി പ്രേംനാഥിന്റെ ഭാര്യ വത്സല (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.30 മണിയോടെയാണ് സംഭവം.
പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ മഴ വന്നപ്പോള്‍ രണ്ടാമത്തെ ട്രാക്കിലൂടെ ട്രെയിന്‍ പോകുന്നത് കണ്ട് മറ്റേ ട്രാക്കില്‍ നിക്കുമ്പോള്‍ ചെറുവത്തൂര്‍ ഭാഗത്ത് നിന്നും വന്ന ട്രെയിന്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. മരിച്ച സ്ത്രീയെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ബന്ധുക്കള്‍ എത്തി അന്വേഷിക്കുന്നതിനിടയിലാണ് മരിച്ചത് വത്സലയാണെന്ന് തിരിച്ചറിഞ്ഞത്.
പാളത്തില്‍ സ്ത്രീയെ കണ്ട് ട്രെയിനിന്റെ എഞ്ചിന്‍ ഡ്രൈവര്‍ ഹോണടിച്ചിരുന്നുവെങ്കിലും എതിര്‍വശത്ത് കൂടി ട്രെയിന്‍ പോയതിനാലും മഴയായതിനാലും വീട്ടമ്മ ശബ്ദം കേട്ടില്ല. ചന്തേര അഡീഷണല്‍ എസ്‌ഐ രാമചന്ദ്രന്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ചന്തേരകോലാര്‍ കണ്ടത്തെ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. മക്കള്‍: പ്രജിത, ബിന്ദു, ശ്രീലേഖ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Pilicode, Death, Train, Obituary, Railway-track, Accident, Housewife dies after train hitting
< !- START disable copy paste -->