city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിഷം അകത്തുചെന്ന് ആശുപത്രിയിലായിരുന്ന പാല്‍ സൊസൈറ്റി ജീവനക്കാരി മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 10/11/2016) വിഷം അകത്തുചെന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവതി മരണപ്പെട്ടു. ചട്ടഞ്ചാല്‍ പാല്‍ സൊസൈറ്റിയില്‍ ജീവനക്കാരിയും തെക്കില്‍ പുത്തരിയടുക്കത്തെ വാസുവിന്റെ ഭാര്യയുമായ പി എസ് രാജി(27)യാണ് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടത്.

സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൂന്നുദിവസം മുമ്പാണ് രാജിയെ എലിവിഷം കഴിച്ച് അവശനിലയില്‍ വീട്ടിനകത്ത് കണ്ടെത്തിയത്. ഉടന്‍ തന്നെ യുവതിയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച മരണം സംഭവിച്ചു. ചട്ടഞ്ചാല്‍ പാല്‍ സൊസൈറ്റിയിലെ ജീവനക്കാരിയും അവിടത്തെ സിക്രട്ടറിയുമാണ് രാജി. സൊസൈറ്റിയില്‍ രാജി ഒരുലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയതായി ആരോപണമുയര്‍ന്നിരുന്നുവെന്നും ഈ തുക എത്രയും വേഗം തിരിച്ചടക്കണമെന്ന് സൊസൈറ്റി അധികൃതര്‍ രാജിക്ക് നിര്‍ദേശം നല്‍കിയിരുന്നതായും എന്നാല്‍ ചിലവാക്കിയ പണത്തിന് പകരം തുക കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ രാജി കടുത്ത മനോവിഷമത്തിലായിരുന്നുവെന്നും ഇതാകാം യുവതിയെ വിഷം കഴിക്കാന്‍  പ്രേരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.

തിരിമറി പുറത്തുവന്നതോടെ രാജി സൊസൈറ്റിലേക്ക് പോകാതെ വീട്ടില്‍ തന്നെയായിരുന്നു. മറ്റൊരു കടബാധ്യത തീര്‍ക്കുന്നതിനുവേണ്ടിയാണ് യുവതി പണം തിരിമറി നടത്താന്‍ നിര്‍ബന്ധിതമായതെന്നും സൊസൈറ്റി അധികൃതരുടെ സമര്‍ദമാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പോലീസ് വ്യക്തമാക്കി. വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. യുവതിയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു. വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്.
വിഷം അകത്തുചെന്ന് ആശുപത്രിയിലായിരുന്ന പാല്‍ സൊസൈറ്റി ജീവനക്കാരി മരിച്ചു

Keywords:  Housewife dies after consuming poison, Poison, Housewife, Death, Kasargod, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia