Obituary | റെയിൽവേ സ്റ്റേഷനിൽ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു
Jan 9, 2025, 15:51 IST
Photo: Arranged
● ബാവിക്കരയിലെ അബ്ദുൽ ഖാദർ (60) ആണ് മരിച്ചത്.
● വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം.
● റെയിൽവേ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
കാസർകോട്: (KasargodVartha) ഗൃഹനാഥൻ കാസർകോട് റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു. ബാവിക്കരയിലെ അബ്ദുൽ ഖാദർ (60) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം.
റെയിൽവേ പൊലീസും ആർപിഎഫും ചേർന്ന് ഉടൻ തന്നെ അബ്ദുൽ ഖാദറിനെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം മോർചറിയിലേക്ക് മാറ്റി. റെയിൽവേ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
ബാവിക്കര അരമനപ്പടിയിലെ കെ കെ മൊയ്തീൻ കുഞ്ഞി - ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: മറിയം ഉമ്മ. മക്കൾ: അസ്ഹറുദ്ദീൻ, സാബിറ, ശാഹിന, റംസീന. മരുമക്കൾ: ഇഖ്ബാൽ, ശിഹാബ്, സാജിദ്.
#Kasargod, #AbdulKhader, #RailwayStationNews, #AccidentNews, #SuddenDeath, #KeralaNews