ട്രെയിനില്‍ നിന്ന് വീണ് യുവതി മരിച്ചു
Sep 24, 2012, 00:49 IST
കാസര്‍കോട്: ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതി തീവണ്ടിയില്‍ നിന്നും വീണ് മരിച്ചു.
കേഴിക്കോട് കാക്കഞ്ചേരിയിലെ സയ്യിദ് ഉമറിന്റെ ഭാര്യയും തളങ്കര ബാങ്കോട്ടെ അബ്ദുല്ലയുടെ മകളുമായ താഹിറ (33) ആണ് മരിച്ചത്. കോഴിക്കോട്ടെ ഭര്‍ത്താവിന്റെ വീട്ടില്‍ പോയി തിരിച്ച് എഗ്മൂര്‍ എക്‌സ്പ്രസില്‍ വരുമ്പോഴാണ് അപകടം.യാത്രക്കിടെ ഉറക്കത്തിലായിരുന്ന താഹിറ കോട്ടിക്കുളത്തെത്തിയപ്പോള്‍ ഉണര്‍ന്ന് മുഖം കഴുകാന്‍ പോയിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് സയ്യിദ് ഉമര്‍ തീവണ്ടിയില്‍ തിരഞ്ഞെങ്കിലും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് കാസര്‍കോട്ടെത്തി പോലീസിന്റെ സഹായം തേടുകയായിരുന്നു.
പോലീസും നാട്ടുകാരും കൂടി അന്വേഷണം നടത്തുന്നതിനിടയില്‍ കളനാട് ചാത്തങ്കൈയില്‍ ട്രാക്കില്‍ രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ താഹിറയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബീഫാത്തിമയാണ് മാതാവ്. മക്കള്‍:ഷാനു, മുബഷീര്‍, ഷെഫി
കുടുംബ സമേതം കുവൈററിലായിരുന്ന ഇവര്‍ ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. ആലംപാടി മിനിസ്ട്രീറ്റിലായിരുന്നു ഇവർ താമസച്ചുവന്നിരുന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാററി.
Keywords: Women, Obituary, Train, Kalanad, Thalangara, Kasaragod, Kerala, Malayalam News.