വീട്ടമ്മയെ കഴുത്ത് ഞെരിച്ചുകൊന്ന് കെട്ടിത്തൂക്കി; മകനും ഭാര്യയും പേരമകനും അറസ്റ്റില്‍
Sep 18, 2014, 21:00 IST
ബേഡകം: (www.kasargodvartha.com 18.09.2014) ക്വാറി തൊഴിലാളിയായ വീട്ടമ്മയെ സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് കഴുത്ത് ഞെരിച്ചുകൊന്ന മകനേയും ഭാര്യയേയും പേരമകനേയും കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റേയും ആദൂര്‍ സി.ഐ. എ. സതീശ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു. കൊളത്തൂര്‍ പെര്‍ളടുക്കം ചേപ്പിനടുക്കയിലെ അമ്മാളു അമ്മയെ (65) കഴുത്ത് ഞെരിച്ചുകൊന്ന സംഭവത്തിലാണ് മകന്റെ ഭാര്യ ചട്ടഞ്ചാല്‍ തെക്കില്‍ മൂലയിലെ അംബിക(40)യേയും, കൊലയ്ക്കുശേഷം മൃതദേഹം കെട്ടിത്തൂക്കാന്‍ സഹായിച്ച മകന്‍ കമലാക്ഷ (47) നേയും, കമലാക്ഷന്റെ മകന്‍ ശരത്തിനേയും (20) പോലീസ് അറസ്റ്റുചെയ്തു.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. അമ്മാളു അമ്മയെ ബുധനാഴ്ച രാവിലെ വീടിന്റെ ചായിപ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ മറ്റുബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം കൊലയാണെന്ന് തെളിഞ്ഞത്.
ചൊവ്വാഴ്ച വരെ അമ്മാളു അമ്മ കരിങ്കല്‍ ക്വാറിയില്‍ ജോലിക്ക് പോയിരുന്നു. അമ്മാളു അമ്മയുടെ പേരിലുണ്ടായിരുന്ന സ്ഥലം വിറ്റ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്ന വീടും സ്ഥലവും വാങ്ങിയിരുന്നു. വീട് മകന്റെ ഭാര്യയുടെ പേരിലും സ്ഥലം മകന്റെ പേരിലുമാണ് വാങ്ങിയത്. മരുമകളുടെ പേരിലുള്ള വീട് തന്റെ പേരിലാക്കണമെന്ന് അമ്മാളു അമ്മ ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ പേരില്‍ അമ്മാളുഅമ്മയും അംബികയും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇതിന്റെ വിരോധത്തില്‍ ചൊവ്വാഴ്ച രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ കഴുത്ത് ഞെരിച്ച് അമ്മാളു അമ്മയെ അംബിക കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഭര്‍ത്താവ് കമലാക്ഷന്റേയും മകന്റേയും സഹായത്തോടെ മൃതദേഹം വീടിന്റെ ചായിപ്പില്‍ കെട്ടിത്തൂക്കുകയായിരുന്നു. പ്രതികളെ ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയും ഇവരെ പോലീസ് അറസ്റ്റുചെയ്യുകയുമായിരുന്നു. കൊല്ലപ്പെട്ട അമ്മാളു അമ്മയുടെ ഏകമകനാണ് കമലാക്ഷന്‍. ഇവരെ കൂടുതല്‍ ചോദ്യംചെയ്തശേഷം കോടതിയില്‍ ഹാജരാക്കും.
പ്രതികളെ അറസ്റ്റുചെയ്ത പോലീസ് സംഘത്തില്‍ ബേഡകം എസ്.ഐ. ആനന്ദന്‍, ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ സനീഷ്, പ്രദിപന്‍, ഷൈജു, സുനില്‍ അബ്രഹാം, പ്രതീഷ് ഗോപാല്‍ എന്നിവരും ഉണ്ടായിരുന്നു.
Also read:
20 വര്‍ഷമായി പൈല്‍സ് ചികിത്സ, വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
Keywords : Obituary, Murder, Bedakam, Suicide, Kerala, Kasaragod, House wife killed: son and wife arrested.
Advertisement:
അംബിക |
കമലാക്ഷ |

ശരത്ത് |
Also read:
20 വര്‍ഷമായി പൈല്‍സ് ചികിത്സ, വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
Keywords : Obituary, Murder, Bedakam, Suicide, Kerala, Kasaragod, House wife killed: son and wife arrested.
Advertisement: