കയ്യൂരില്‍ വീട്ടമ്മ കടന്നല്‍ കുത്തേറ്റ് മരിച്ചു
Jan 14, 2013, 14:42 IST
ചെറുവത്തൂര്‍: വീട്ടുപരിസരത്തുവെച്ച് കടന്നല്‍കുത്തേറ്റ് വീട്ടമ്മ മരിച്ചു. കയ്യൂര്‍ കടന്നക്കോട്ടെ രാമചന്ദ്രന്റെ ഭാര്യ കെ. രാധ (45) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
കടന്നല്‍കുത്തേറ്റ രാധയെ ഉടന്‍ ചെറുവത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. അയല്‍ക്കാരി ഉഷയ്ക്കും കടന്നല്‍കുത്തേറ്റു.
അമ്പുവിന്റെയും കല്ല്യാണിയുടെയും മകളാണ്. മക്കള്‍: റിനിത്ത്, രമ്യ. സഹോദരങ്ങള്‍: മധു രമ, ബേബി, റീന.
ചന്ദ്രിക കണ്ണൂര്‍ സീനിയര്‍ ഫോട്ടോ ഗ്രാഫര്‍ കെ. ശശി ഭര്‍തൃ സഹോദരനാണ്.
Keywords: Hornet, Obituary, Kayyur, Cheruvathur, Hospital, Kasaragod, K. Radha, Malayalam News, Kasaragod News.