ഉറങ്ങാന്‍ കിടന്ന വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍
Jun 25, 2013, 16:43 IST
കാസര്‍കോട്: ഉറങ്ങാന്‍ കിടന്ന വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ ചാടകത്തെ പരേതനായ നാരായണന്റെ ഭാര്യ പി.കെ സുശീലയെ (58) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി വീട്ടില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു സുശീല. മകനും ഭാര്യയും മുകളിലെത്തെ നിലയിലും സുശീല താഴത്തെ നിലയിലുമാണ് കിടന്നിരുന്നത്.
രാവിലെ വീട് തുറന്നുകിടക്കുന്നത് കണ്ട് അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് കിണര്‍ പരിശോധിച്ചപ്പോഴാണ് കിണറ്റില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടത്. ബഹളം വെച്ച് അയല്‍ക്കാരെയും മറ്റും അറിയിച്ച് കിണറ്റില്‍ നിന്ന് പുറത്തെടുത്തുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: രാജേഷ് ബാബു, സുരേഷ് ബാബു, രതീഷ് ബാബു, സുധീഷ് ബാബു, ശ്രീജ, ഷീന. മരുമക്കള്‍: ശ്രീധരന്‍, സുരേന്ദ്രന്‍, ബാരിഷ, ലിജി. സഹോദരങ്ങള്‍: രാമന്‍, കുട്ടികൃഷ്ണന്‍, കണ്ണന്‍, ചന്ദ്രന്‍, നാരായണന്‍.
Keywords: Housewife, Well, House, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.