ഭര്‍തൃമതിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കിണറില്‍
Dec 20, 2017, 22:21 IST
പെര്‍ള: (www.kasargodvartha.com 20.12.2017) ഭര്‍തൃമതിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കിണറില്‍ കണ്ടെത്തി. കര്‍ണാടക ഹാസനിലെ അണ്ണപ്പയുടെ ഭാര്യ പൂര്‍ണ്ണിമ (34)യുടെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ പെര്‍ള ടൗണിലെ എസ്.എം ഹൈസ്‌കൂള്‍ വളപ്പിലെ കിണറ്റില്‍ കണ്ടെത്തിയത്. കര്‍ണാടക സ്വദേശികളായ അണ്ണപ്പയും പൂര്‍ണ്ണിമയും മൂന്ന് വര്‍ഷത്തോളമായി പെര്‍ള ടൗണിലെ ശൗചാലയം വൃത്തിയാക്കുന്ന ജോലി ചെയ്തുവരികയായിരുന്നു.
ഈ ശൗചാലയത്തിന് സമീപത്തെ പഴയ റേഡിയോ നിലയത്തിലാണ് ഇരുവരും താമസിച്ചിരുന്നത്. അണ്ണപ്പയും പൂര്‍ണ്ണിമയും രാത്രി കാലങ്ങളില്‍ വഴക്ക് കൂടുക പതിവാണെന്ന് പരിസരവാസികള്‍ പറയുന്നു. തിങ്കളാഴ്ച രാത്രി പൂര്‍ണ്ണിമയെ കാണാനില്ലെന്ന് അണ്ണപ്പ നാട്ടുകാരോട് പറഞ്ഞിരുന്നു. അന്നേ ദിവസവും ദമ്പതികള്‍ തമ്മില്‍ വഴക്കുകൂടിയിരുന്നു. പൂര്‍ണിമയെ കണ്ടെത്താന്‍ നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് സ്‌കൂള്‍ കിണറില്‍ മൃതദേഹം കണ്ടത്.
കാസര്‍കോട്ട് നിന്ന് അഗ്‌നിശമന സേനയെത്തി മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുത്ത് പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ അണ്ണപ്പയെ ബദിയടുക്ക പോലീസ് കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Well, Death, Obituary, Police, Investigation, suicide, House wife found dead in well; husband taken to custody < !- START disable copy paste -->
ഈ ശൗചാലയത്തിന് സമീപത്തെ പഴയ റേഡിയോ നിലയത്തിലാണ് ഇരുവരും താമസിച്ചിരുന്നത്. അണ്ണപ്പയും പൂര്‍ണ്ണിമയും രാത്രി കാലങ്ങളില്‍ വഴക്ക് കൂടുക പതിവാണെന്ന് പരിസരവാസികള്‍ പറയുന്നു. തിങ്കളാഴ്ച രാത്രി പൂര്‍ണ്ണിമയെ കാണാനില്ലെന്ന് അണ്ണപ്പ നാട്ടുകാരോട് പറഞ്ഞിരുന്നു. അന്നേ ദിവസവും ദമ്പതികള്‍ തമ്മില്‍ വഴക്കുകൂടിയിരുന്നു. പൂര്‍ണിമയെ കണ്ടെത്താന്‍ നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് സ്‌കൂള്‍ കിണറില്‍ മൃതദേഹം കണ്ടത്.
കാസര്‍കോട്ട് നിന്ന് അഗ്‌നിശമന സേനയെത്തി മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുത്ത് പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ അണ്ണപ്പയെ ബദിയടുക്ക പോലീസ് കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Well, Death, Obituary, Police, Investigation, suicide, House wife found dead in well; husband taken to custody