വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
Mar 23, 2016, 09:00 IST
പയ്യന്നൂര്‍: (www.kasargodvartha.com 23/03/2016) വീട്ടമ്മയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേ കണ്ടങ്കാളിയിലെ അക്കരക്കാരത്തി നിര്‍മല (48)യാണ് വീടിന് സമീപത്ത് ട്രെയിന്‍ തട്ടി മരിച്ചത്. രാത്രി കിടന്നുറങ്ങിയ ഇവരെ രാവിലെ കാണാത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഗുഡ്‌സ് ഡ്രൈവറും കണ്ണൂര്‍ സ്വദേശിയുമായ പവിത്രനും മക്കളും തിരച്ചില്‍ നടത്തിയപ്പോഴാണ് റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയത്.