വീട്ടമ്മ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍
Jun 4, 2014, 12:35 IST
കാസര്‍കോട്: (www.kasargodvartha.com 04.06.2014) 48 കാരിയായ വീട്ടമ്മയെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നായന്മാര്‍മൂല ആലമ്പാടി റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നഫീസയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. ടെറസിലെ കൊളുത്തില്‍ കയറുകെട്ടി തൂങ്ങിയ നിലയിലായിരുന്നു. കാല്‍മുട്ടുകള്‍ തറയില്‍ മുട്ടിയിട്ടുണ്ട്.
നഫീസയുടെ ഭര്‍ത്താവ് നേരത്തേ മരണപ്പെട്ടിരുന്നു. ഖത്തറിലുള്ള മകന്‍ നൗഷാദിന്റെ ഭാര്യ ഷമീമയും ഷമീമയുടെ രണ്ട് ചെറിയ കുട്ടികളുമാണ് നഫീസയെ കൂടാതെ ക്വാര്‍ട്ടേഴ്‌സില്‍ താമസം. ഷമീമ രാവിലെ ഉണര്‍ന്നപ്പോഴാണ് ഭര്‍തൃമാതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍ക്കാര്‍ വിവരം ബന്ധുക്കളേയും പോലീസിനേയും അറിയിക്കുകയായിരുന്നു.
വിദ്യാനഗര്‍ എസ്.ഐ. എം. ലക്ഷ്മണനും സംഘവും ക്വാര്‍ട്ടേഴ്‌സിലെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. തൂടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്കുമാറ്റി. നഫീസ നേരത്തേ മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടിയിരുന്നതായി ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.

Keywords: Suicide, Obituary, Kasaragod, Kerala, Nafeesa, Nayanmarmoola.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067