ഭര്‍തൃമതി ട്രെയിന്‍തട്ടിമരിച്ചനിലയില്‍; പലിശ കൊടുത്ത് മുടിഞ്ഞെന്ന ആത്മഹത്യാകുറിപ്പ് കണ്ടെത്തി
Jun 14, 2014, 11:08 IST
ബേക്കല്‍: (www.kasargodvartha.com 14.06.2014) സഹകരണ ബാങ്ക് പിഗ്മി കളക്ഷന്‍ ഏജന്റായ ഭര്‍തൃമതിയെ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചനിലയില്‍ കണ്ടെത്തി. ബേക്കല്‍ കുറിച്ചിക്കുന്നിലെ രാജേഷിന്റെ ഭാര്യ പാറപ്പള്ളി സ്വദേശിനി ഷീബയാണ് (32) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ബേക്കല്‍ റെയില്‍ പാളത്തിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.
ഷീബ എഴുതിവെച്ചതെന്നുകരുതുന്ന ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തു. 'കടംവാങ്ങിയ പണത്തിന് പലിശകൊടുത്ത് ഞാന്‍ മുടിഞ്ഞു. എനിക്ക് മുന്നില്‍ ഇതല്ലാതെ വേറെവഴിയില്ല. രാജേട്ടന്‍ (ഷീബയുടെ ഭര്‍ത്താവ്) പാവമാണ്. അവരെ വിഷമിപ്പിക്കരുത്.' എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്.
ബേക്കല്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായ ഷീബ പള്ളിക്കര സ്വദേശിയായ ബ്ലേഡുകാരന്‍ ഇബ്രാഹിമില്‍ നിന്ന് അരലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നതായി പറയുന്നു. ഇതിന് ഈടായി ചെക്കും നല്‍കിയിരുന്നു. എന്നാല്‍ പലിശയും മുതലും നല്‍കിയിട്ടും ചെക്ക് തിരിച്ചു നല്‍കിയില്ലത്രെ. പോരാത്തതിന് ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. ഇതില്‍ മനംനൊന്ത് ഷീബ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കരുതുന്നത്.
ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ഇബ്രാഹിമിന്റെ വീട്ടില്‍ ഏതാനും ദിവസം മുമ്പ് പോലീസ് നടത്തിയ റെയ്ഡില്‍ ഷീബയുടെ ചെക്ക് ഉള്‍പെടെ നിരവധി ചെക്കുകളും മുദ്രപത്രങ്ങളും കണ്ടെടുക്കുകയും ചെയ്തിരുന്നു.
പരേതനായ ചന്ദ്രശേഖരന്റെയും അമ്മാളുവിന്റെയും മകളാണ് ഷീബ. ഏകമകള്‍: അപര്‍ണ.
Also Read:
ദുരൂഹതകള്‍ ബാക്കി; വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ ബന്ധുക്കള്‍ക്ക് 30 ലക്ഷം രൂപ
Keywords: Kasaragod, Died, Suicide, Cash, Letter, Blade Mafia, Train, Bank, Collection Agent, Cheque.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067