ഭര്‍തൃമതിയെ സ്വന്തം വീട്ടില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
Feb 6, 2020, 12:08 IST
ബേക്കല്‍: (www.kasargodvartha.com 06.02.2020) ഭര്‍തൃമതിയെ സ്വന്തം വീട്ടില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പനയാല്‍ പള്ളാരം പൂടംകല്ലടുക്കത്തെ നാരായണന്‍- കാര്‍ത്യായനി ദമ്പതികളുടെ മകള്‍ വിനീത (30)യാണ് പൊള്ളലേറ്റ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് വീട്ടില്‍ പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലായ വിനീതയെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. മാവുങ്കാലിലെ സുരേഷാണ് ഭര്‍ത്താവ്.
ഒന്നര വര്‍ഷം മുമ്പാണ് വിവാഹിതയായത്. ഒരു മാസം മാത്രമേ ഭര്‍ത്താവിന്റെ കൂടെയുണ്ടായിരുന്നുള്ളൂ. മാനസികാസ്വാസ്ഥ്യമാണ് മരണകാരണമെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.
സഹോദരങ്ങൾ: വിനോദ് കുമാർ (ഗൾഫ്), പരേതനായ വിജയകുമാർ.
സംസ്ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.
Keywords: Kasaragod, Kerala, news, Death, Obituary, Top-Headlines, Bekal, House wife found dead burned
< !- START disable copy paste -->