വീട്ടമ്മ പന്നിയുടെ കുത്തേറ്റു മരിച്ചു
Feb 13, 2015, 10:32 IST
ബദിയഡുക്ക: (www.kasargodvartha.com 13/02/2015) കുമ്പഡാജെയില്‍ വീട്ടമ്മ പന്നിയുടെ കുത്തേറ്റു മരിച്ചു. കുമ്പഡാജെ കോപ്പാളമൂലയില്‍ പരേതനായ അബ്ദുര്‍ റഹ് മാന്റെ ഭാര്യ ആഇശ (50) യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.30 മണിയോടെയായിരുന്നു സംഭവം.
പന്നിയുടെ കുത്തേറ്റ ആഇശയെ ആദ്യം കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരിച്ചത്.
പറമ്പിലെ തോട്ടത്തില്‍ വെള്ളം നനക്കുന്നതിനിടെ പിറകിലൂടെ വന്ന പന്നി കുത്തിവീഴ്ത്തുകയായിരുന്നു. നിലവിളി കേട്ടെത്തിയ വീട്ടുകാരും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചത്.
ഈ പ്രദേശത്ത് പന്നി ശല്യം മൂലം കൃഷിനാശം വ്യാപകമാണെന്ന് നാട്ടുകാര്‍ പറയുന്നു. പന്നി ശല്യം തടയുന്നതിനുള്ള യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. കുണ്ട്യപദവിലെ കൊറഗ വെളിച്ചപ്പാടന്റെ ഭാര്യ നാരായണി (58) യ്ക്കും ഏതാനും ദിവസം മുമ്പ് പന്നിയുടെ കുത്തേറ്റിരുന്നു. ഇവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയല്‍ ചികിത്സയില്‍ കഴിയുകയാണ്.
മക്കള്‍: മുഹമ്മദ്, സഫിയ, സുഹറ, താഹിറ, ഹസൈനാര്‍, ഇബ്രാഹിം, അബ്ദുല്ലക്കുഞ്ഞി, സിദ്ദീഖ്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി എത്തിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Badiyadukka, died, Obituary, Ayisha, Housewife, House wife died after pig attack.
Advertisement: