നടന്നുപോവുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Jul 11, 2018, 17:45 IST
നീലേശ്വരം: (www.kasargodvartha.com 11.07.2018) ബസിറങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയില്‍ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വീട്ടമ്മ മരിച്ചു. പാലത്താടത്തെ പരേതനായ അപ്പുട്ടിയുടെ ഭാര്യ സി പി ശാന്ത (63)യാണ് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.
കഴിഞ്ഞദിവസം വൈകിട്ട് പാലാത്തടത്തില്‍ ബസിറങ്ങി റോഡരികിലൂടെ നടന്നു പോകുമ്പോള്‍ നീലേശ്വരത്ത് നിന്നും ചോയ്യംകോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് ശാന്തയെ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ് പരിക്കേറ്റ ശാന്തയെ ഉടന്‍ തന്നെ പരിസരവാസികള്‍ നീലേശ്വരം തേജസ്വനി ആശുപത്രിയില്‍ എത്തിക്കുകയും പ്രഥമശുശ്രൂഷ നല്‍കിയ ശേഷം മംഗളൂരുവിലേക്ക് മാറ്റുകയുമായിരുന്നു. മക്കള്‍: രജനി, രതി, ലത, രതീഷ്. സഹോദരങ്ങള്‍: നാരായണന്‍, ഭാസ്‌ക്കരന്‍, ശ്രീധരന്‍ (ഗള്‍ഫ്), ശ്യാമള, തമ്പായി, മാധവി. അപകടത്തില്‍ ബൈക്ക് യാത്രക്കാരനും പരിക്കേറ്റിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Treatment, Death, Accidental-Death, Obituary, House wife died after accident injury
< !- START disable copy paste -->