ഭര്‍തൃമതി കുളിമുറിയില്‍ തീകൊളുത്തി മരിച്ചനിലയില്‍
Dec 23, 2012, 19:52 IST
കാസര്‍കോട്: ഭര്‍തൃമതിയായ യുവതിയെ സ്വന്തം വീട്ടിലെ കുളിമുറിയില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. മധൂര്‍ വിവേകാനന്ദ നഗറിലെ അശോകന് മുന്നാടിന്റെ ഭാര്യ ഷീന(26)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
കുളിമുറിയില്‍വെച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതാണെന്ന് സംശയിക്കുന്നു. ഷീനയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരും, വീട്ടിലെ മറ്റുള്ളവരും ചേര്‍ന്ന് ഷീനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. കാസര്‍കോട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുഞ്ഞികൃഷ്ണന്-അംബിക ദമ്പതികളുടെ മകളാണ്.
മക്കള്‍: അഭിന, അഭിനവ്, അനന്തകൃഷ്ണ. സഹോദരങ്ങള്‍: വിനീഷ്, വിനീത.
Keywords: Kasaragod, wife, fire, Obituary, hospital, Police, Kerala, Vivekananda Nagar, Ashokan Munnad, Dheen, House wife burnt self in bathroom