കക്കൂസ് കുഴിയെടുക്കുന്നതിനിടെ ജെസിബിയുടെ ലോഡര്‍ തലക്കിടിച്ച് വീട്ടുടമയ്ക്ക് ദാരുണാന്ത്യം
Mar 1, 2019, 20:52 IST
നെക്രാജെ: (www.kasargodvartha.com 01.03.2019) കക്കൂസ് കുഴിയെടുക്കുന്നതിനിടെ ജെസിബിയുടെ ലോഡര്‍ തലക്കിടിച്ച് വീട്ടുടമ ദാരുണമായി മരിച്ചു. പൈക്ക പുണ്ടൂരിലെ പാലത്തിങ്കര ഹൗസില്‍ അബ്ദുല്‍ മുത്വലിബ് (38) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം.
മുത്വലിബിന്റെ പുതിയ വീടിന്റെ പണി പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച ജെസിബി ഉപയോഗിച്ച് കക്കൂസിന് കുഴിയെടുക്കുകയായിരുന്നു. ജോലിക്കാര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് ജെസിബിയുടെ സമീപത്ത് നില്‍ക്കുകയായിരുന്നു മുത്വലിബ്. ഇത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ ജെസിബിയുടെ വലിയ ലോഡര്‍ ഉയര്‍ത്തിയപ്പോള്‍ മുത്വലിബിന്റെ തലയ്ക്കിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ചെങ്കള നായനാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുഹമ്മദ് - നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹസീന. മൂന്ന് മക്കളുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Obituary, Kasaragod, Nekraje, JCB, Accident, House Owner, House owner died in JCB accident
< !- START disable copy paste -->