ആലംപാടിയിലെ ഹോട്ടല്‍ ബിസിനസുകാരന് വീണുമരിച്ചു
Jun 24, 2012, 13:00 IST
കാസര്‍കോട്: ആലംപാടി സ്വദേശി വീട്ടില്‍ വീണു മരിച്ചു. ആലംപാടി ഏര്യപാടിയിലെ പരേതനായ പള്ളിയാല്‍ അബ്ദുല്ല-ഫാത്തിമ ദമ്പതികളുടെ മകന് ഷംസുദ്ദീന്(49) ആണ് മരിച്ചത്. മൂന്നു ദിവസം മുമ്പാണ് ഷംസുദ്ദിന് വീണ് തലയ്ക്കും മറ്റും പരിക്കേറ്റത്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ബാംഗ്ലൂരില്‍ ഹോട്ടല്‍ ബിസിനസുകാരനാണ്.
മൊഗ്രാല്‍ പുത്തൂരിലെ സൈനബയാണ് ഭാര്യ. മക്കള്‍: സെഹീര്‍, സാജു, ഹസീന, അമാന. സഹോദരങ്ങള്‍: ഇബ്രാഹിം, പരേതരായ മുഹമ്മദ്, മൊയ്തു. ഖബറടക്കം ഞായറാഴ്ച വൈകിട്ട് എരിയപ്പാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Hotel business man, Dies, Alampady, Kasaragod