city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലയോര ഹൈവേയുടെ ശില്‍പി ജോസഫ് കനകമൊട്ട അന്തരിച്ചു

രാജപുരം: (www.kasargodvartha.com 01.03.2020) മലയോര ഹൈവേയുടെ ശില്‍പി ജോസഫ് കനകമൊട്ട (91) അന്തരിച്ചു. മലയോര ഹൈവേക്കു വേണ്ടി കറുത്തബാഗ് കക്ഷത്തില്‍ വെച്ച് സര്‍ക്കാര്‍ ഓഫീസുകളിലും മാധ്യമങ്ങളുടെ ഓഫീസുകളിലും കയറി ഇറങ്ങി കനകമൊട്ട നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും മറക്കാനാകാത്ത ഓര്‍മ്മകളാണ്. മലയോരത്തിന്റെ വലിയവേദന വിളിച്ചുപറഞ്ഞ ജോസഫ് കനകമൊട്ടയെ കഴിഞ്ഞ വര്‍ഷമാണ് നവതി യിലെത്തിയപ്പോള്‍ മലയോര ജനന ആദരിച്ചത്.

നാളിതുവരെയായി അദ്ദേഹം നടത്തിയ പോരാട്ടങ്ങളുടെ കെട്ടടങ്ങാത്ത ആവേശം ഇന്നുമുണ്ട് മലയോരത്തിന്റെ മണ്ണിലും മനസ്സിലും. ഓര്‍മകള്‍ പെയ്തിറങ്ങുന്ന തീക്കനലുകള്‍ കോരിയിട്ടാണ് ജോസഫ് കനകമൊട്ട യാത്രയായത്. കുടിയേറ്റ കര്‍ഷകനായ മാലക്കല്ല് കനകമൊട്ടയിലെ വീട്ടില്‍ കുടുംബക്കാരും നാട്ടുകാരും ഒത്തുചേര്‍ന്നാണ് നവതിയാഘോഷം സംഘടിപ്പിച്ചത്. കനകമൊട്ടയുടെ പോരാട്ടജീവിതത്തെ ആസ്പദമാക്കി മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ജോസഫ് തയ്യാറാക്കിയ കനകമൊട്ടയെ കുറിച്ചുള്ള ഡോക്യുമെന്ററി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ നവതിദിനത്തില്‍ പ്രകാശനം ചെയ്തിരുന്നു.

തിങ്കളാഴ്ച രാവിലെ മാലക്കല്ലിലെ വീട്ടില്‍ വെച്ചായിരുന്നു ജോസഫ് കനകമൊട്ടയുടെ അന്ത്യം. റിട്ടയേര്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറാണ്. ഭാര്യ: ഏലിയാമ്മ (റിട്ട. അധ്യാപിക സെയിന്റ്  മേരീസ് സ്‌കൂള്‍ മാലക്കല്ല്). മക്കള്‍: വത്സമ്മ ജോസഫ് (റിട്ട. ഡി ഇ ഒ കോട്ടയം), ജോളി ജോസഫ് (റിട്ട. ഹെഡ് നേഴ്‌സ് ജില്ലാശുപത്രി കാഞ്ഞങ്ങാട്), ജെസി ജോസഫ് (റിട്ട. അധ്യാപിക ജിഎച്ച്എസ്എസ് ബളാംതോട്), സന്തോഷ് ജോസഫ് (ഹെഡ്മാസ്റ്റര്‍, ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രാജപുരം), സത്യന്‍ ജോസഫ് (ഹെഡ്മാസ്റ്റര്‍, ജി.ഡബ്യു.എല്‍.പി.എസ്  കുടുംബൂര്‍), പ്രകാശ് ടി ജെ (ലക്ച്ചര്‍, പീപ്പിള്‍സ് കോളേജ്, മുന്നാട്).

മരുമക്കള്‍: ലൂയിസ് മാത്യു ഏളംകുളത്ത്, കോട്ടയം (റിട്ട. ഹെഡ്മാസ്റ്റര്‍), സാലി (റിട്ട. ഹെഡ് നേഴ്‌സ് ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്), ഒ കെ തോമസ് (ഫെഡറല്‍ ബാങ്ക് രാജപുരം),  ഷൈലമ്മ (അധ്യാപിക, എച്ച് എഫ് എച്ച് എസ് എസ് രാജപുരം), ജെയ്‌സി (അധ്യാപിക, സെയിന്റ്  മേരീസ് എ യു പി എസ്, മാലക്കല്ല്), ഡെയ്‌സി മാത്യു (അധ്യാപിക, എച്ച് എഫ് എച്ച് എസ് എസ് രാജപുരം). സഹോദരങ്ങള്‍: ടി ഒ ജോണ്‍ (ന്യൂസ് ഏജന്റ് രാജപുരം), ടി ഒ സൈമണ്‍, പറമ്പേട്ട് (ഏറ്റുമാന്നൂര്‍), മേരി ജോണ്‍ തെക്കേല്‍, പരതേരായ ടി ഒ തോമസ്, ടി ഒ മത്തായി.

ഒറ്റയാള്‍പ്പട്ടാളമായി പൊരുതിയ കഥ കനകമൊട്ടയുടെ പേര് തൊടാതെ മലയോരഹൈവേയെക്കുറിച്ച് പറഞ്ഞുതുടങ്ങാനാകില്ല. മലയോരഹൈവേ പദ്ധതിയെ സര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നില്‍ കനകമൊട്ടയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയഗാഥയാണ്. മലയോര മണ്ണിലൂടെ ഹൈവേ വരുമെന്നും വാഹനങ്ങള്‍ ചീറിപ്പായുന്ന ഒരു ദിവസം ഉണ്ടാകുമെന്നും ജോസഫ് കനകമൊട്ട പറഞ്ഞിരുന്നുവെങ്കിലും അത് യാഥാര്‍ത്ഥ്യമാകുന്നത് കാണാന്‍ അദേഹത്തിന് കഴിയാതെയാണ് യാത്രയായിരിക്കുന്നത്.

1960-ലാണ് കനകമൊട്ടമലയോര ഹൈവേ എന്ന ആശയം പൊതുസമൂഹത്തിനും സര്‍ക്കാരിനും മുമ്പിലേക്ക് കൊണ്ടുവന്നത്. ചിലര്‍ അന്ന് ഈ ആശയത്തെ ചിരിച്ചുതള്ളി. മറ്റുചിലര്‍ കളിയാക്കി. അതൊന്നും കനകമൊട്ടയെ തെല്ലും ബാധിച്ചില്ല. നിരന്തരപോരാട്ടം. ഒടുവില്‍ വിജയം കാണുകയായിരുന്നു. 1997-ല്‍ സര്‍ക്കാര്‍ മലയോരഹൈവേ പദ്ധതി അംഗീകരിച്ചു. 2005-ല്‍ തുക വകയിരുത്തി. പിന്നീട് പണി തുടങ്ങി.

മലയോര ഹൈവേയുടെ ശില്‍പി ജോസഫ് കനകമൊട്ട അന്തരിച്ചു


Keywords:  Kasaragod, Kerala, news, Rajapuram, Top-Headlines, Death, Obituary, Hill highway sculptor Joseph Kanakamotta passes away
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia