ആറങ്ങാടിയില്‍ കാറിടിച്ച് ചുമട്ടുതൊഴിലാളിയായ യുവാവ് മരിച്ചു
Sep 20, 2016, 11:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20/09/2016) ആറങ്ങാടിയില്‍ ചുമട്ടുതൊഴിലാളിയായ യുവാവ് കാറിടിച്ച് മരിച്ചു. ആറങ്ങാടിയിലെ വേണു(42) വാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.35 മണിയോടെയാണ് അപകടമുണ്ടായത്.
ചുമട്ടുജോലി കഴിഞ്ഞ് റോഡരികിലൂടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വേണുവിനെ മാവുങ്കാല്‍ ഭാഗത്തുനിന്നും വരികയായിരുന്ന കെ എല്‍ 5 എന്‍ 5120 നമ്പര്‍ കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ വേണുവിനെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ക്കെതിരെ ബോധപൂര്‍വ്വമല്ലാത്ത നരഹത്യക്ക് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
Keywords: Kanhangad, Kasaragod, Accident, Obituary, Kerala, Arangadi, Venu, Head load worker dies in accident