രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിറസാന്നിധ്യമായിരുന്ന ഹാജി എം.എം മൊഗ്രാല്‍ നിര്യാതനായി
Jun 17, 2016, 08:00 IST
മൊഗ്രാല്‍: (www.kasargodvartha.com 17/06/2016) രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ഹാജി എ.എം മൊഗ്രാല്‍ എന്ന അബ്ദുല്‍ മജീദ്(74) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുല്‍ മജീദ് വ്യാഴാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മൊഗ്രാലിലെ പൗര പ്രമുഖനായിരുന്ന അബ്ദുല്‍ മജീദ് കോണ്‍ഗ്രസ് (എസ്) ജില്ലാ സെക്രട്ടറി, ജനതാദള്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. ചളിയങ്കോട് ജമാഅത്ത് ജനറല്‍ സെക്രട്ടറി, കുമ്പള സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.
ഭാര്യ: ബീഫാത്വിമ. മക്കള്‍: സെഡ്.എ മൊഗ്രാല്‍ (അബുദാബി കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട്), എ.എം ഷാജഹാന്‍ (ദേശീയവേദി യു.എ.ഇ കമ്മിറ്റി പ്രസിഡണ്ട്), സജ്ജാദ്. മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ മൊഗ്രാല്‍ കടവത്ത് പുതിയ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Mogral, Kasaragod, Kerala, Death, Obituary, Haji A.M Mogral, Abdul Majeed,Haji A.M Mogral passes away, Congress (S) leader.