city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹാ­ജി അ­ബ്ദുര്‍ റഹിം മു­സ്ലി­യാര്‍ മൊ­ഗ്രാല്‍ അ­ന്ത­രിച്ചു

ഹാ­ജി അ­ബ്ദുര്‍ റഹിം മു­സ്ലി­യാര്‍ മൊ­ഗ്രാല്‍ അ­ന്ത­രിച്ചു
മൊ­ഗ്രാല്‍: പ്രമു­ഖ പ­ണ്ഡി­തനും സ­മസ്­ത കേ­ര­ള ജം­ഇ­യ്യ­ത്തുല്‍ ഉ­ല­മ ജില്ലാ മു­ശാ­വ­റാം­ഗ­വുമാ­യി­രു­ന്ന ഹാ­ജി അ­ബ്ദുര്‍ റഹിം മു­സ്ലി­യാര്‍ കോ­ട്ട­ക്കു­ന്ന് (80) അ­ന്ത­രി­ച്ചു.

അ­സുഖ­ത്തെ തു­ടര്‍­ന്ന് വീ­ട്ടില്‍ വി­ശ്ര­മ­ത്തി­ലാ­യി­രു­ന്ന അ­ദ്ദേ­ഹം വ്യാ­ഴാഴ്ച രാത്രിയാ­യി­രു­ന്നു മ­രി­ച്ച­ത്. 40 വര്‍­ഷ­മാ­യി കോ­ട്ട­ക്കു­ന്ന് ജു­മാ­മ­സ്­ജി­ദില്‍ സേ­വ­ന­മ­നു­ഷ്ടി­ച്ചി­രു­ന്ന റഹിം മു­സ്ലി­യാര്‍, റഹിം ഹാ­ജി കോ­ട്ട­ക്കു­ന്ന് എ­ന്ന പേ­രില്‍ കേ­ര­ള­ത്തിലും കര്‍­ണാട­ക­യിലും പ്ര­സി­ദ്ധ­നാ­ണ്.

സ­മസ്­ത താ­ലൂ­ക്ക് ട്ര­ഷ­റര്‍, എസ്.വൈ.എസ്. ജില്ലാ-താ­ലൂ­ക്ക് ക­മ്മി­റ്റി അം­ഗം, സ­അ­ദി­യ, മു­ഹി­മ്മാ­ത്ത് സ്ഥാ­പന അം­ഗം തു­ടങ്ങി­യ നി­ല­ക­ളില്‍ ദീര്‍­ഘ­കാ­ലം സേ­വ­ന­മ­നു­ഷ്ടി­ച്ചി­രുന്നു. ഒ­രു കാല­ത്ത് മ­ത­പ്രഭാ­ഷ­ണ­വേ­ദി­ക­ളി­ലെ നി­റ സാ­ന്നി­ദ്ധ്യ­മാ­യി­രുന്നു. കു­മ്പ­ള, കാസര്‍­കോട്, മം­ഗ­ലാ­പു­രം ഭാ­ഗ­ങ്ങ­ളില്‍ ഉ­റൂ­സു­കളും മ­റ്റു വിജ്ഞാ­ന സ­ദ­സ്സു­കളും റഹിം ഹാ­ജി­യു­ടെ തീ­രുമാ­ന പ്ര­കാ­ര­മാ­യി­രു­ന്നു ന­ട­ന്നി­രു­ന്നത്.

മ­ണി­ക്കൂ­റു­കള്‍ നീ­ളു­ന്ന ഉ­സ്­താ­ദി­ന്റെ പ്രാര്‍­ത്ഥ­ന­കള്‍ ഉ­റൂ­സി­നെ ധന്യമാ­ക്കി­യി­രുന്നു. നൂ­റു ക­ണ­ക്കി­ന് പ­ള്ളി­കള്‍ക്കും മ­ദ്ര­സ­കള്‍ക്കും ഫ­ണ്ട് ക­ണ്ടെ­ത്തു­ന്ന­തിന് റഹിം ഹാ­ജി മു­ന്നി­ട്ടി­റ­ങ്ങി­ പ്ര­വര്‍­ത്തി­ച്ചി­ട്ടു­ണ്ട്. ജാമി­അ സ­അ­ദി­യ­യു­ടെ­യും, മു­ഹി­മ്മാ­ത്തി­ന്റെയും ആ­ദ്യ കാ­ല­ങ്ങള്‍ പ്ര­ച­ര­ണ­ത്തിനും ഫ­ണ്ട് സ­മാ­ഹ­ര­ണ­ത്തിനും മു­മ്പി­ലു­ണ്ടാ­യി­രുന്ന­ത് റഹിം ഹാ­ജി­യാ­യി­രുന്നു. ആ­റ് പ­തി­റ്റാ­ണ്ടി­ന്റെ മ­ത സേ­വന­ത്തെ മാ­നിച്ചു കൊ­ണ്ട് ജാമിഅ സ­അ­ദി­യ്യ­യു­ടെ ആ­ഭി­മു­ഖ്യ­ത്തില്‍ മൊ­ഗ്രാ­ല്‍ പൗ­രാവ­ലി ആ­ദ­രി­ച്ചി­രുന്നു.

മൊ­ഗ്രാല്‍ കു­ഞ്ഞ­ഹമദ് മു­സ്ലി­യാ­രാ­ണ് പി­താവ്. കു­മ്പ­ള ഖാസിം മു­സ്ലിയാ­രു­ടെ സ­ഹോദ­രി ആ­ഇ­ഷ­യാ­ണ് ഭാര്യ. മ­ക്കള്‍: ഫാത്വിമ, മു­ഹ­മ്മ­ദ്, മ­ഹമൂദ് സ­അ­ദി, ശൗ­ക്ക­ത്തലി, ഖൗലത്ത്, ബു­ശ്‌­റ. മ­രു­മ­ക്കള്‍: എം.പി. മു­ഹമ്മ­ദ് ബം­ബ്രാ­ണ, യു.എം. അ­ബ്ദുല്ല­ ദാ­രിമി, മൊ­യ്­തീന്‍ ബം­ബ്രാ­ണ, ശ­രീ­ഫ് അ­ടു­ക്ക.

മ­ര­ണ വി­വ­ര­മ­റി­ഞ്ഞ് നി­രവ­ധി പ­ണ്ഡി­തരും നേ­താ­ക്കളും വീ­ട്ടി­ലെ­ത്തി. സ­മസ്­ത പ്ര­സിഡന്റ് താ­ജുല്‍ ഉ­ല­മ സയ്യി­ദ് അ­ബ്ദുര്‍ റ­ഹ്മാന്‍ ബു­ഖാ­രി ഉ­ള്ളാള്‍, കാ­ന്ത­പു­രം എ.പി. അ­ബൂ­ബ­ക്കര്‍ മു­സ്ലി­യാര്‍, സം­യു­ക്ത ഖാ­സി സ­യ്യി­ദ് മു­ഹമ്മ­ദ് ഉ­മ­റുല്‍ ഫാ­റു­ഖ് അല്‍ ബു­ഖാരി, ജാമി­അ സ­അ­ദി­യ ജ­ന­റല്‍ മാ­നേ­ജര്‍ എം.എ. അ­ബ്ദുല്‍ ഖാ­ദര്‍ മു­സ്ലി­യാര്‍, സ­അ­ദി­­യ സെ­ക്രട്ട­റി സ­യ്യി­ദ് കെ.എ­സ്. ആ­റ്റ­ക്കോ­യ ത­ങ്ങള്‍ തു­ട­ങ്ങി­യ­വര്‍ അനു­ശോ­ചിച്ചു.

മു­ഹി­മ്മാ­ത്ത് മു­ദ­രിസ് ബെ­ള്ളി­പ്പാ­ടി അ­ബ്ദുല്ല മു­സ്ലി­യാര്‍, എ­സ്.വൈ.എ­സ്. ജില്ലാ നേ­താ­ക്കളാ­യ പ­ള്ള­ങ്കോ­ട് അ­ബ്ദുല്‍ ഖാ­ദര്‍ മ­ദനി, സു­ലൈ­മാന്‍ ക­രി­വെ­ള്ളൂര്‍, എ­സ്.എ­സ്.എ­ഫ് നേ­താ­ക്കളാ­യ മൂ­സ സ­ഖാ­ഫി ക­ള­ത്തൂര്‍, അ­ബ്ദുര്‍ റ­സാ­ഖ് സ­ഖാ­ഫി കോ­ട്ട­ക്കു­ന്ന്, ക­ന്തല്‍ സൂ­പ്പി മ­ദനി, സി.കെ.അ­ബ്ദുല്‍ ­ഖാ­ദര്‍ ദാ­രിമി, കൊല്ല­മ്പാടി അ­ബ്ദുല്‍ ഖാ­ദര്‍ ദാ­രിമി, അ­ബ്ദുല്‍ ഹ­മീ­ദ് മൗ­ലവി ആ­ലം­പാ­ടി, അ­ബ്ദുല്‍ ഖാ­ദര്‍ സ­ഖാ­ഫി മൊ­ഗ്രാല്‍, അ­ഷ്‌റ­ഫ് ക­രി­പ്പോ­ടി തു­ട­ങ്ങി­യ­വര്‍ വീ­ട്ടി­ലെ­ത്തി അനു­ശോ­ചി­ച്ചു.

Keywords:  Obituary, Kasaragod, Mogral puthur, Kerala, Haji Abdul Raheem Musliyar Kottakunnu

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia