ഹൃദയാഘാതംമൂലം മുത്തച്ഛന് മരിച്ചവിവരമറിഞ്ഞ ഉടനെ കൊച്ചുമകളെ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി
Dec 7, 2015, 10:34 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 07/12/2015) ഹൃദയാഘാതംമൂലം മുത്തച്ഛന് മരിച്ചവിവരമറിഞ്ഞ ഉടനെ കൊച്ചുമകളെ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. പടന്ന തെക്കേക്കാട്ടെ പി കെ കണ്ണന് (75) തിങ്കളാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതംമൂലം മരിച്ചിരുന്നു. ഈ വിവരം തെക്കേക്കാട്ടെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് കൊച്ചുമകള്‍ രേഷ്മയെ (22) ബെഡ്റൂമില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയത്.
മുത്തച്ഛനോട് അടങ്ങാത്ത സ്നേഹബന്ധമാണ് രേഷ്മക്കുണ്ടായിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. രാവിലെ ഏഴ് മണിയോടെ ബെഡ്റൂമില്നിന്നും രേഷ്മയുടെ നിലവിളികേട്ട് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തിയപ്പോഴാണ് തീകൊളുത്തിയനിലയില് കണ്ടത്. തീകെടുത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം വിദഗദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
യശോദയാണ് മരിച്ച കണ്ണന്റെ ഭാര്യ. മക്കള്‍: ദേവയാനി, പത്മിനി, തമ്പാന്, രവി. പത്മിനി - ദാമോദരന്‍ ദമ്പതികളുടെ മകളാണ് രേഷ്മ. സഹോദരങ്ങള്‍: നീതു. ദീപ്തി, നിത്യ.
Updated
Keywords: Trikaripur, Grandfather, Obituary, Suicide, Kerala, Kasaragod, Granddaughter found dead after demise of Grandfather