city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്ലിം ലീഗ് നേതാവ് ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ അന്തരിച്ചു

ഉപ്പള: (www.kasargodvartha.com 17/01/2015) മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും കേരള സര്‍ക്കാറിന് കീഴിലുള്ള കെല്‍ഫാം ബോര്‍ഡ് ചെയര്‍മാനുമായ ഉപ്പള ഗോള്‍ഡ് മഹലിലെ അബ്ദുര്‍ റഹ്മാന്‍ - ആഇശ ദമ്പതികളുടെ മകന്‍ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ (73) അന്തരിച്ചു. ഹൃദയസംബന്ധയമായ അസുഖത്തെതുടര്‍ന്ന് മംഗലാപുരം എ.ജെ. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ശനിയാഴ്ച വൈകിട്ട് ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിച്ച ശേഷമാണ് മരണം സംഭവിച്ചത്. മഞ്ചേശ്വരം മേഖലയില്‍ മുസ്ലിം ലീഗിനെ ശക്തിപ്പെടുത്തുന്നതിന് നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍. അര നൂറ്റാണ്ടുകാലം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചു വന്നിരുന്നു. മുസ്‌ലിംലീഗ് ദേശീയ സമിതി അംഗം, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, ജില്ലാ പ്രവര്‍ത്തക സമിതി അംഗം, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ക്രൂസ്‌ ചെയര്‍മാന്‍, ഉദുമ-പിണറായി സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍, ഉപ്പള കുന്നില്‍ മുഹ്‌യുദ്ദീന്‍ ജമാഅത്ത്കമ്മിറ്റി പ്രസിഡണ്ട്, സുന്നീ മഹല്ല് ഫെഡറേഷന്‍ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഉപ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കേ എം.എസ്.എഫിലൂടെയാണ് ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ സംഘടനാ രംഗത്തേക്കും പൊതുപ്രവര്‍ത്തനത്തിലേക്കും കടന്നുവന്നത്. നിസ്വാര്‍ത്ഥ സേവനത്തിന് ഉടമയായിരുന്നു ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍. മഞ്ചേശ്വരം മഹല്ല് ഫെഡറേഷന്‍ പ്രസിഡന്റ്, ഉപ്പളയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക പ്രസിഡന്റ്, കുന്നില്‍ ജുമാ മസ്ജിദ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.

ഭാര്യമാര്‍: കുഞ്ഞാമിന, ജമീല. മക്കള്‍: മുംതാസ്, സെമീറ. മരുമക്കള്‍: ഇബ്രാഹിം, ലത്തീഫ്.
സഹോദരങ്ങള്‍: ഗോള്‍ഡന്‍ മൂസക്കുഞ്ഞി, പരേതരായ ഗോള്‍ഡന്‍ മുഹമ്മദ്, ഗോള്‍ഡന്‍ ഇദ്ദീന്‍കുഞ്ഞി, ഗോള്‍ഡന്‍ അബൂബക്കര്‍.

മൃതദേഹം ഞായറാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ രണ്ടുമണിവരെ ഉപ്പളയിലെ മഞ്ചേശ്വരം മുസ്‌ലിംലീഗ് ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. മയ്യത്ത് നിസ്‌കാരം വൈകുന്നേരം നാല് മണിക്ക് ഉപ്പള കുന്നില്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദില്‍. തുടര്‍ന്ന് ഖബറടക്കം.

സാധാരണക്കാരുടെ നേതാവെന്ന നിലയില്‍ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദറിന്റെ പൊതു പ്രവര്‍ത്തനം കറ കളഞ്ഞതായിരുന്നു.

ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ അത്യാസന്ന നിലാണെന്ന വിവരം അറിഞ്ഞ് നേരത്തെ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, എം.എല്‍.എമാരായ പി.ബി. അബ്ദുര്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡിന്റുമായ സി.ടി. അഹ്മദ് അലി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, മഞ്ചേശ്വരം മണ്ഡലത്തിലെ ലീഗ് നേതാക്കളായ എം. അബ്ബാസ്, കെ.കെ. അബ്ദുല്ല കുഞ്ഞി, എ.കെ.എം. അഷ്‌റഫ്, എ.കെ. ഹാരിസ്, എം.ബി. യൂസഫ്, ടി.എ. മൂസ തുടങ്ങി നിരവധി നേതാക്കളും നൂറുകണക്കിനാളുകളും ഉപ്പളയിലെ ഗോള്‍ഡ് മഹലില്‍ എത്തിയിരുന്നു. വൈകിട്ട് 7.45 മണിയോടെയാണ് മരണം സംഭവിച്ചത്.

മുസ്ലിം ലീഗ് നേതാവ് ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ അന്തരിച്ചു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia