പത്താംക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
Aug 10, 2012, 18:03 IST
കാസര്‍കോട്: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ചട്ടഞ്ചാല്‍ ഉക്രമ്പാടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ആയിഷയുടെ മകള്‍ ഫാത്തിമത്ത് ഹസീന(16)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നായന്മാര്മൂല തന്ബീഹുല് ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ഹസീന.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് അനുജന് മാത്രം വീട്ടിലുള്ളപ്പോഴാണ് ഹസീന വീട്ടിനകത്ത് തൂങ്ങിമരിച്ചതെന്ന് വിദ്യാനഗര്‍ പോലീസ് പറഞ്ഞു.
സഹോദരങ്ങള്‍: ശറഫുദ്ദീന്‍, ജാഫര്‍ സാദിഖ്. ഇവരും തന്ബീഹുല് ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്.
സഹോദരങ്ങള്‍: ശറഫുദ്ദീന്‍, ജാഫര്‍ സാദിഖ്. ഇവരും തന്ബീഹുല് ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്.
വീട്ടിനകത്തെ കിടപ്പുമുറിയില്‍ ഫാനിന്റെ ഹുക്കില്‍ ഷാളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാനഗര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Suicide, Obituary, Student, Kasaragod.