Drowned | കക്ക വാരാന്‍ പുഴയില്‍ ഇറങ്ങിയ 4 യുവാക്കള്‍ മുങ്ങി മരിച്ചു
Apr 25, 2023, 18:14 IST
മംഗ്‌ളുറു: (www.kasargodvartha.com) ഹരഡി കിണിയറകുദ്രുവില്‍ പുഴയില്‍ കക്ക വാരാന്‍ ഇറങ്ങി കാണാതായ ബന്ധുക്കളായ നാല് യുവാക്കളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഹൂദെ സ്വദേശികളായ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഫര്‍ഹാന്‍ (16), കല്ലിയമ്പൂര്‍ മിലാഗ്രസ് കോളജ് പിയു രണ്ടാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് ഫൈസാന്‍ (18), ശൃംഗേരി കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി മുഹമ്മദ് സഫ്വാന്‍ (20), സെയില്‍സ് മാന്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഇബാദ് (25) എന്നിവരാണ് മരിച്ചത്.
തീര്‍ഥഹള്ളിയിലെ ശാഹില്‍ ഖാദര്‍, കൊപ്പയിലെ മാഹിന്‍, അഡ്ഡഗഡ്ഡെയിലെ ശാഹില്‍ എന്നിവര്‍ക്കൊപ്പം ബോടില്‍ കുക്കുഡു കുദ്രുവിലേക്ക് വന്നതായിരുന്നു യുവാക്കള്‍. ബോട് കരയോട് ചേര്‍ന്ന് കെട്ടിയിട്ട ശേഷം കക്ക വാരി നിവര്‍ന്ന് ബോടില്‍ നിറക്കാന്‍ ഇറങ്ങുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിക്കാത്ത ആഴവും ഒഴുക്കും കാരണം മുങ്ങിപ്പോവുകയായിരുന്നു.

Keywords: Malayalam-News, Manglore, Manglore-News, Obituary, Obituary-New, National News, Four people who went fishing in river drowned.