Found Dead | മീൻതൊഴിലാളി കഴുത്തിൽ കുരുങ്ങിയിരുന്ന കയർ പൊട്ടി താഴവീണു മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന
May 10, 2022, 23:35 IST
തൈക്കടപ്പുറം ബോട് ജെടി പരിസരത്തെ പി വി പവനെ(52)യാണ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചനിലയിൽ കാണപ്പെട്ടത്.
തിങ്കളാഴ്ച രാത്രിയിൽ മീൻ പിടിക്കുന്ന ജോലിക്കായി കടലിൽ പോകാൻ വിളിക്കാൻ വന്ന സുഹൃത്താണ് വീടിന് മുകളിലെ ടെറസിൽ വീണ് കിട ക്കുന്നത് കണ്ടത്. ഉടൻ ബന്ധുക്കളും, നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തി ച്ചെങ്കിലും ജീവൻ രക്ഷി ക്കാനായില്ല.
ചൂട് കാരണം സാധാരണ ദിവസങ്ങളിൽ വീടിന് മുകളിലെ ടെറസിൽ തന്നെയാ പവനൻ ഉറങ്ങാറുള്ളത്. തിങ്കളാഴ്ചയും പതിവ് പോലെ ഉറങ്ങാൻ പോയതായിരുന്നു.
ഏണിക്കൂടിലെ ഹൂകിൽ കെട്ടിയ കയർ പൊട്ടി വീണതാവാം എന്ന് സംശയിക്കുന്നു. ആത്മഹത്യയെന്നാണ് സൂചന.
നീലേശ്വരം പൊലീസ് മൃതദേഹം പോസ്റ്റ്മോർട ത്തിനായി ജില്ലാ ആശുപത്രി യിലേക്ക് അയച്ചു.
പരേതനായ ഓർക്കുളം അമ്പൂഞ്ഞിയുടെയും പി വി കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: കെ വത്സല. മക്കൾ: വിപിന കെ, പിൻകുമാർ കെ. മരുമകൻ: അജേഷ് കണിച്ചിറ. സഹോ ദരങ്ങൾ: ചന്ദ്രൻ പി (മീൻ തൊഴിലാളി),മോഹനൻ പി വി. (മീൻ തൊഴിലാളി),പുഷ്പ പി വി (ഓർച്ച) സുരേന്ദ്രൻ പി വി (കുവൈറ്റ് ), രതി പി വി (ഞണ്ടാടി).
Keywords: News, Kerala, Kasaragod, Nileshwaram, Top-Headlines, Died, Dead, Suicide, Police, Obituary, Fisherman found dead.
< !- START disable copy paste -->