അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് മരിച്ചു
Jun 9, 2019, 19:25 IST
പള്ളിക്കര: (www.kasargodvartha.com 09.06.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് മരിച്ചു. പള്ളിക്കര പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും സി പി എം, കര്‍ഷക സംഘം നേതാവുമായിരുന്ന മുനിക്കല്ലിലെ ജെ പി രാമചന്ദ്രന്‍ മാസ്റ്റര്‍ (87) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന രാമചന്ദ്രന്‍ മാസ്റ്റര്‍ ഞായറാഴ്ചയാണ് മരണപ്പെട്ടത്.
പള്ളിക്കര പഞ്ചായത്തിനകത്ത് കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുന്‍കാല നേതാക്കളോടൊപ്പം പ്രവര്‍ത്തിച്ചവരില്‍ ഒരാളായിരുന്നു രാമചന്ദ്രന്‍ മാസ്റ്റര്‍. ദീര്‍ഘകാലം പനയാല്‍ എസ് എം എ യു പി സകൂള്‍ അധ്യാപകനായിരുന്നു. കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയംഗം, സി പി എം ഉദുമ ഏരിയാ കമ്മിറ്റിയംഗം, പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പള്ളിക്കര കണ്‍സ്യൂമര്‍ ഫെഡ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ജയാമ്മ. മക്കള്‍: ജെ ആര്‍ മോഹനചന്ദ്ര (റിട്ട. പ്രധാനാധ്യാപകന്‍), ബാലചന്ദ്ര, ഹരിചന്ദ്ര, സത്യചന്ദ്ര, ജയലക്ഷിമി, സാവിത്രി ടീച്ചര്‍ (നെല്ലിയടുക്കം), പത്മാവതി, കസ്തൂരി ഹേമലത. മരുമക്കള്‍: പത്മനാഭ (നെല്ലിയടുക്കം), സുബ്രമണ്യ (മൈലാട്ടി), പത്മനാഭ (റിട്ട. സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജര്‍), ലക്ഷ്മണ (പഞ്ചിക്കുളം), സുഭാ ലക്ഷ്മി (ബട്ടത്തൂര്‍), ജ്യോതി (മൈലാട്ടി), സൗമ്യ (ബട്ടത്തൂര്‍), ലക്ഷ്മി, പരേതനായ പ്രഭാകരന്‍ (പഞ്ചിക്കുളം).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Pallikara, Death, Obituary, CPM, Former Panchayat president died due to illness
< !- START disable copy paste -->