മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ അന്തരിച്ചു
കോഴിക്കോട്: (www.kasargodvartha.com 07.01.2021) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ കെ രാമചന്ദ്രന്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് അന്ത്യം. എ കെ ആന്റണി മന്ത്രിസഭയിലും തുടര്‍ന്നുവന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
എഐസിസി അംഗവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. 27 വര്‍ഷം ബത്തേരി, കല്‍പ്പറ്റ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു. 1991 മുതല്‍ തുടര്‍ച്ചായി മൂന്നു തവണ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിച്ച അദ്ദേഹം 1995-96 കാലത്ത് എ കെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ പൊതുഭരണ വകുപ്പ് മന്ത്രിയായിരുന്നു. 2004 ല്‍ ആന്റണി രാജിവച്ച ശേഷം വന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു.
Keywords: Kozhikode, news, Kerala, Minister, Obituary, Death, Treatment, hospital, Top-Headlines, Former Minister KK Ramachandran Master passes away