city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Died | കാസർകോട് കലക്ടർ ആയിരുന്ന കെ എൻ സതീഷ് അന്തരിച്ചു; മരണം ഡെൽഹിയിൽ ഹൃദയസ്തംഭനം മൂലം

കാസർകോട്: (www.kasargodvartha.com) മുൻ കാസർകോട് ജില്ലാ കലക്ടറും ഗവണ്മെന്റ് സെക്രടറിയുമായിരുന്നു കെ എൻ സതീഷ് (62) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് ഡെൽഹി ചാണക്യ പുരിയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. തലശേരി കരിയാട് കുന്നത്ത് നല്ലോളി കുടുംബാംഗമാണ്. വിരമിച്ച ശേഷം എറണാകുളം എളമക്കരയിലെ പേരണ്ടൂരിലാണ് താമസം.                       
                  
Died | കാസർകോട് കലക്ടർ ആയിരുന്ന കെ എൻ സതീഷ് അന്തരിച്ചു; മരണം ഡെൽഹിയിൽ ഹൃദയസ്തംഭനം മൂലം

തഹസിൽദാറായി ജോലിയിൽ പ്രവേശിച്ച സതീഷ് കേരള ഗവ സെക്രടറിയായാണ് വിരമിച്ചത്. കാസർകോടിന് പുറമെ തിരുവനന്തപുരം കലക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം ഭരണ സമിതി ചീഫ് എക്സിക്യൂടീവ് ഓഫീസർ, ഗുരുവായൂർ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റർ, ടൂറിസം ഡയറക്ടർ, രജിസ്ട്രേഷൻ ഐജി, പാർലമെന്ററി അഫയേഴ്‌സ് സെക്രടറി, സപ്ലൈകോ എംഡി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
         
Died | കാസർകോട് കലക്ടർ ആയിരുന്ന കെ എൻ സതീഷ് അന്തരിച്ചു; മരണം ഡെൽഹിയിൽ ഹൃദയസ്തംഭനം മൂലം

ശബരിമലയിൽ മജിസ്‌ട്രേറ്റായും നിർമിതി കേന്ദ്രം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. 2004 ലാണ് ഐഎഎസ് ലഭിച്ചത്. വിശ്വ ഹിന്ദു പരിഷത് സംസ്ഥാന ഗവേണിങ് കൗൺസിൽ അംഗമായിരുന്നു. പരേതനായ ടി കെ ബാലകൃഷ്ണൻ നമ്പ്യാർ - കാർത്യായനി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: രമ. മകൾ: ഡോ. ദുർഗ. മരുമകൻ: ഡോ. മിഥുൻ ശ്രീകുമാർ. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. സംസ്‍കാരം പിന്നീട്. സതീഷിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.

Also Read: 


Keywords: Former Kasaragod collector KN Satish passed away, Kerala,Kasaragod,Top-Headlines,Dead,District Collector,Government,Obituary.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia