കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് സ്റ്റാൻഡിങ് കമിറ്റി മുൻ ചെയർമാൻ ടി കെ ശാഫി നിര്യാതനായി
Apr 29, 2021, 21:49 IST
ഉദുമ: (www.kasargodvartha.com 29.04.2021) കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് സ്റ്റാൻഡിങ് കമിറ്റി മുൻ ചെയർമാൻ അംബികാ നഗർ സ്‌കൂൾ വളപ്പിലെ ടി കെ അഹ്‌മദ് ശാഫി (58) നിര്യാതനായി.
കെഎസ്‌കെടിയു ഉദുമ ഏരിയാ പ്രസിഡന്റും ജില്ലാ കമിറ്റിയംഗവുമായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സിപിഎം ഉദുമ ലോകൽ സെക്രടറിയായും പ്രവർത്തിച്ചിരുന്നു.
കെഎസ്‌കെടിയു ഉദുമ ഏരിയാ പ്രസിഡന്റും ജില്ലാ കമിറ്റിയംഗവുമായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സിപിഎം ഉദുമ ലോകൽ സെക്രടറിയായും പ്രവർത്തിച്ചിരുന്നു.
ഇപ്പോൾ സിപി എം ഉദുമ ലോകൽ കമിറ്റിയംഗം, ബേവൂരി സൗഹൃദ വായനശാല ഗ്രന്ഥാലയം നിർവാഹക സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
സിപിഎം അംബികാനഗർ ബ്രാഞ്ച് പ്രഥമ സെക്രടറിയായിരുന്നു. നല്ലൊരു കായിക താരവുമായിരുന്ന ശാഫിയുടെ ആകസ്മിക വിയോഗം പാർടിയെയും പാർടി ബന്ധുക്കളയും ഞെട്ടിക്കുന്നതായിരുന്നു.
പരേതരതായ സൂപി - സഫിയ ദമ്പതികളുടെ മകനാണ്.
ഭാര്യ: സഫിയ. മക്കൾ: ശംസീർ, അഹ്‌മദ് ശഫീഖ്, ശകീല. മരുമക്കൾ: ഹുദൈഫ, താജുദ്ദീൻ. സഹോദരങ്ങൾ: ടി കെ മൊയ്തു, ടികെ മുഹമ്മദ്, ബീവി. ഖബറടക്കം രാത്രി 12 മണിയോടെ ഉദുമ പടിഞ്ഞാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Keywords: Kerala, Kasaragod, CPM Worker, CPM, Obituary, Death, Uduma, Hospital, T K Ahmad Shafi, Treatment, Former Kanhangad Block Panchayat Standing Committee Chairman TK Shafi has passed away.
< !- START disable copy paste -->