കള്ളാർ പഞ്ചായത്ത് മുൻ പ്രസിഡന്റും ദളിത് നേതാവുമായ പി കെ രാമൻ അന്തരിച്ചു
Apr 22, 2021, 10:23 IST
രാജപുരം: (www.kasargodvartha.com 22.04.2021) കള്ളാർ പഞ്ചായത്ത് മുൻ പ്രസിഡന്റും ദളിത് നേതാവുമായ പി കെ രാമൻ(68) അന്തരിച്ചു. കഴിഞ്ഞ മൂന്നു വർഷമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
മകൾ ധന്യാരാമനാണ് പിതാവിന്റെ മരണവിവരം ഫേസ്ബുകിലൂടെ അറിയിച്ചത്. 'അമ്മ മരിച്ചിട്ട് നാലു മാസം. ഇപ്പോ അച്ഛനും. എട്ടു സർജറി കഴിഞ്ഞു അച്ഛനും പറയാതെ പോയി, എന്റെ ജീവൻ തന്നെ പോയി, എന്റെ ഡാഡി. എന്റെ ധൈര്യത്തിന്, എന്റെ ചിറകിനു വിട...' എന്നാണ് ധന്യ കുറിച്ചത്.
ദളിത്-ആദിവാസി ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച നേതാവായിരുന്നു പി കെ രാമൻ.
ദളിത് വിഭാഗക്കാർക്കിടയിൽ പ്രവർത്തിച്ച് കോൺഗ്രസിന് മലയോര മേഖലയിൽ ശക്തമായ സ്വാധീനം ഉണ്ടാക്കാൻ പി കെ രാമന് സാധിച്ചിരുന്നു.
Keywords: News, Obituary, Panchayath, Kasaragod, Rajapuram, Kerala, Top-Headlines, President, Panchayath, Congress, Former Kallar panchayat president and Dalit leader PK Raman passed away.