ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തച്ചങ്ങാട് ബാലകൃഷ്ണന്‍ അന്തരിച്ചു
Apr 3, 2016, 13:48 IST
കാസര്‍കോട്: (www.kasargodvartha.com 03.04.2016) ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തച്ചങ്ങാട് ബാലകൃഷ്ണന്‍ (60) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് അന്ത്യം. ബാലകൃഷ്ണനെ ഇതേ ആശുപത്രിയില്‍ നേരത്തേ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
(www.kasargodvartha.com) ഡിസിസി ജനറല്‍ സെക്രട്ടറി, ജില്ലാ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന തച്ചങ്ങാട് ബാലകൃഷ്ണന്‍ അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളുകളായി രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിറസാനിദ്ധ്യമായിരുന്ന ബാലകൃഷ്ണന്‍ മികച്ച സഹകാരി എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.
Keywords: Obituary, kasaragod, Congress, Leader, DCC, Secretary, Death, Ernakulam, Thachangad Balakrishnan.