city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ലീഗ് നേതാവുമായ സി ബി അബ്ദുല്ല ഹാജി നിര്യാതനായി

ചെങ്കള: (www.kasargodvartha.com 08.11.2020)  പൗരപ്രമുഖനും ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ലീഗ് നേതാവുമായ സി ബി അബ്ദുല്ല ഹാജി (67) നിര്യാതനായി.

ഞായറാഴ്ച ഉച്ചയോടെ സ്വവസതിയില്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.

പരേതരായ ബാബ മുഹമ്മദ് - ആഇഷ ദമ്പതികളുടെ മകനാണ്. മുസ്ലീം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട്, ജില്ലാ പ്രവര്‍ത്തക സമിതി അംഗം, ദീര്‍ഘകാലം ചെങ്കള ജുമാ മസ്ജിദ് ജനറല്‍ സെക്രട്ടറി, ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് ദഹ് വ കോളജ് ഭാരവാഹി, സുന്നി മഹല്ല് ഫെഡറേഷന്‍ ഭാരവാഹി, സംസ്ഥാന ഹജ് കമ്മിറ്റിയംഗം തുടങ്ങി ഒട്ടേറെ പദവികള്‍ വഹിച്ചു വന്നിരുന്നു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ 2005-2010 കാലയളവില്‍ പ്രവര്‍ത്തിച്ചിരുന്നു.


ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ലീഗ് നേതാവുമായ സി ബി അബ്ദുല്ല ഹാജി നിര്യാതനായി



ഭാര്യ: ആമിന  (മുന്‍ മന്ത്രി പരേതനായ ചെര്‍ക്കളം അബ്ദുല്ലയുടെ സഹോദരന്‍ എവസ്റ്റ് അബ്ദുല്‍ റഹിമാന്റെ മകളാണ്‌)

മകള്‍: അജ്മല. മരുമകന്‍: സിദ്ദീഖ് ബെണ്ടിച്ചാല്‍ (ബംഗളുരു). 

ഖബറടക്കം ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ചെങ്കള ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ചെങ്കളയുടെ വികസനത്തിലും ജനങ്ങളുടെ പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ട് പ്രവര്‍ത്തിച്ച ജനകീയ നേതാവായിരുന്നു അബ്ദുല്ല ഹാജി.



Keywords:  Chengala, News, Kerala, Death, Muslim-league, Leader, Obituary, Former Chengala panchayatH president and league leader CB Abdullah Haji passed away < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia