city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രമുഖ ഫോക് ലോര്‍ ഗവേഷകന്‍ ഡോ. എം വി വിഷ്ണു നമ്പൂതിരി അന്തരിച്ചു

പയ്യന്നൂര്‍: (www.kasargodvartha.com 09.03.2019) പ്രമുഖ ഫോക് ലോര്‍ ഗവേഷകന്‍ ഡോ. എം വി വിഷ്ണു നമ്പൂതിരി (80) അന്തരിച്ചു. ശനിയാഴ്ച വൈകിട്ടോടെ കുന്നരുവിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പയ്യന്നൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പില്‍ നടക്കും. രാമന്തളി കുന്നരുവില്‍ 1929 ഒക്ടോബര്‍ 25 നാണ് അദ്ദേഹത്തിന്റെ ജനനം. മലയാളഭാഷയിലും സാഹിത്യത്തിലും എം എ (ഫസ്റ്റ് ക്ലാസ്), പി എച്ച് ഡി ബിരുദം എന്നിവയും നേടിയിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി (ഐ സി ചാക്കോ എന്‍ഡോവ്മെന്റ്) അവാര്‍ഡ്-1998 (ഫോക്ലോര്‍ നിഘണ്ടു), പട്ടത്താനം അവാര്‍ഡ്-1998 (ഫോക്ലോര്‍ പഠനരംഗത്ത് കാല്‍നൂറ്റാണ്ടിലേറെക്കാലം ചെയ്ത സേവനങ്ങളെ പരിഗണിച്ച്), കേരളഫോക്ലോര്‍ അക്കാദമിയുടെ പ്രഥമഅവാര്‍ഡ്- ഗ്രന്ഥരചന-സമഗ്രസംഭാവനയ്ക്ക്-1999, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് - 2008 (നാടന്‍ കലാ ഗവേഷണം), കേരള സര്‍ക്കാരിന്റെ പി കെ കാളന്‍ പുരസ്‌കാരം-2009, പി കെ പരമേശ്വരന്‍ നായര്‍ ട്രസ്റ്റ് എസ് ഗുപ്തന്‍ നായര്‍ സ്മാരക പുരസ്‌കാരം-2011, കടത്തനാട്ട് ഉദയവര്‍മ്മരാജ പുരസ്‌കാരം-2012, കേന്ദ്രസാംസ്‌കാരികവകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ് എന്നിവയും നേടിയിട്ടുണ്ട്.

ഫോക്ലോര്‍ രംഗത്ത് അറുപതിലധികം ഗ്രന്ഥങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തോറ്റംപാട്ടുകള്‍- ഒരു പഠനം, നമ്പൂതിരി ഭാഷാശബ്ദകോശം, ഫോക്ലോര്‍ നിഘണ്ടു, വടക്കന്‍പാട്ടുകഥകള്‍-ഒരു പഠനം, തെയ്യവും തിറയും, നാടോടിവിജ്ഞാനീയം, പൊട്ടനാട്ടം, പൂരക്കളി, തെയ്യം, കേരളത്തിലെ നാടന്‍സംഗീതം, ഫോക്ലോര്‍ ചിന്തകള്‍, നാടന്‍കലകള്‍ നാടന്‍പാട്ടുകള്‍, മാന്ത്രിക വിജ്ഞാനം, ഫോക്ലോറും ജനസംസ്‌കാരപഠനവും, ഗവേഷണപ്രവേശിക, നാടന്‍പാട്ടുകള്‍ മലയാളത്തില്‍, കോതാമൂരി, പുരാവൃത്തപഠനം, ഫോക്ലോറും നാമപഠനവും എന്നിവ അതില്‍ മുഖ്യമായവയാണ്. കേരളഫോക്ലോര്‍ അക്കാദമിയുടെ മുന്‍ ചെയര്‍മാനായിരുന്നു.

പിതാവ്: സുബ്രഹ്മണ്യന്‍ നമ്പൂതിരി. മാതാവ്: ദ്രൗപദി അന്തര്‍ജ്ജനം. ഭാര്യ: സുവര്‍ണ്ണനി. മക്കള്‍: സുബ്രഹ്മണ്യന്‍, ഡോ. ലളിതാംബിക, മുരളീധരന്‍.

പ്രമുഖ ഫോക് ലോര്‍ ഗവേഷകന്‍ ഡോ. എം വി വിഷ്ണു നമ്പൂതിരി അന്തരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, payyannur, Death, Top-Headlines, Obituary, Folklore researcher Dr. MV Vishnu Namboodiri passes away
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia