കടലില്‍ മത്സ്യബന്ധനത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Aug 19, 2012, 12:43 IST
R.Balakrishnan |
നെല്ലിക്കുന്ന് കടപ്പുറത്തെ രാഘവന്-യശോദ ദമ്പതികളുടെ മകന് ആര്. ബാലകൃഷ്ണന്(40) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 4.30 മണിയോടെ മധുവിന്റെ നേതൃത്വത്തിലാണ് 17 പേര് മത്സ്യബന്ധനത്തിനായി കടലില്‍ പോയത്.
പുലര്‍ച്ചെ 5.30 മണിയോടെ കടലില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണ ബാലകൃഷ്ണനെ ഉടന്‍ തന്നെ കരയ്ക്കെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: നന്ദന, ദേവു. സഹോദരങ്ങള്‍: സുമിത്ര, സുചിത്ര, സൂരജ്, സുനില്‍.
Keywords: Fishermen, Obituary, Nellikunnu Kadappuram, Kasaragod