Fisherman Death | മീൻ പിടുത്തത്തിനിടെ തോണിയിൽ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു
● കസബ കടപ്പുറത്തെ ആർ ഗിരീശൻ ആണ് മരിച്ചത്.
● ചെമ്പരിക്ക കടപ്പുറത്താണ് സംഭവം നടന്നത്.
● ബേക്കൽ കോസ്റ്റൽ പൊലീസ് കേസെടുത്തു
കാസർകോട്: (KasargodVartha) മീൻ പിടുത്തത്തിനിടെ തോണിയിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മീൻ തൊഴിലാളി മരിച്ചു. കസബ കടപ്പുറത്തെ രാഘവൻ - സുശീല ദമ്പതികളുടെ മകൻ ആർ ഗിരീശൻ (44) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്.
ചെമ്പരിക്ക കടപ്പുറത്തെ കെ കൊട്ടനോടൊപ്പം 'ധർമ്മദൈവം' എന്ന ഫൈബർ തോണിയിൽ മീൻ പിടിക്കാൻ പോയതായിരുന്നു ഗിരീശൻ. മീൻ പിടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീഴുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.
മംഗ്ളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ ബേക്കൽ കോസ്റ്റൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുകന്യ, സുജാത, സുരേഷ് എന്നിവർ സഹോദരങ്ങളാണ്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
R Gireeshan (44), a fisherman from Kasaba Kadappuram, Kasaragod, who collapsed on a boat while fishing and was under treatment, has passed away. The incident occurred on Friday morning when he experienced discomfort and fell, sustaining a head injury. He was receiving treatment at a hospital in Mangalore. Bekal Coastal Police have registered a case and started an investigation.
#FishermanDeath #Kasaragod #BoatAccident #TragicLoss #KeralaNews #Obituary