മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതംമൂലം കടലിലേക്ക്‌വീണ മത്സ്യത്തൊഴിലാളി മരിച്ചു
Nov 2, 2016, 13:00 IST
കീഴൂര്‍: (www.kasargodvartha.com 02/11/2016) മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതംമൂലം കടലിലേക്ക്‌വീണ മത്സ്യത്തൊഴിലാളി മരിച്ചു. കീഴൂര്‍ കടപ്പുറത്തെ പരേതരായ കറുപ്പന്‍ - പാര്‍വ്വതി ദമ്പതികളുടെ മകന്‍ കെ വി ദാസന്‍ (56) ആണ് മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ 5.30 മണിയോടെ നാല് തോണികളിലായി 48 തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോയിരുന്നു. അരമണിക്കൂറിന് ശേഷം വലയിട്ടപ്പോള്‍ ഹൃദയാഘാതംമൂലം ദാസന്‍ കടലിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍തന്നെ രക്ഷപ്പെടുത്തി തോണിയില്‍ കരയിലേക്ക് കൊണ്ടുവന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
നാരായണിയാണ് ഭാര്യ. മക്കള്‍: സുമോഷ്, സുധീഷ് (ഇരുവരും മത്സ്യതൊഴിലാളികള്‍), സുമിത. മരുമകന്‍: അനില്‍ കുമ്പള. സഹോദരങ്ങള്‍: ജനാര്‍ദ്ദനന്‍, പ്രേമ, ചന്ദ്രിക, ഗീത, സുധാകരന്‍, പരേതരായ പത്മനാഭന്‍, കമലാകരന്‍.
Keywords: Obituary, Kasaragod, Kerala, Fishermen, Sea, Word, Job, Boat, Fisherman dies after cardiac arrest, KV Dasan